ലോകം കാത്തിരുന്ന സ്വപ്ന പോരാട്ടത്തിന് വഴിയൊരുങ്ങി: കൊളംബിയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍....!! മരക്കാനയില്‍ ഇനി അർജന്റീന ബ്രസീല്‍ പോരാട്ടം

കൊളംബിയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മരക്കാനയില്‍ അര്‍ജന്റീന ബ്രസീല്‍ പോരാട്ടം. അധികസമയവും കടന്ന് ഷൂട്ടൗട്ടില്‍ ആയിരുന്നു അര്‍ജന്റീനയുടെ ജയം.
കീപ്പര്‍ എമി മാര്‍ട്ടിനെസ് മൂന്ന് പെനാല്‍റ്റി കിക്കുകളാണ് തടഞ്ഞിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലൗട്ടരോ മാര്‍ട്ടിനെസിന്റെ(7) ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്.
61-ാം മിനിറ്റില്‍ ലൂയിസ് ഡിയാസയുടെ ഗോളില്‍ കൊളംബിയ മത്സരത്തിലേക്ക് തിരിച്ചെത്തി. അസാധ്യമെന്ന് തോന്നിയ അവസരമാണ് ലൂയിസ് ഡിയാസ അര്‍ജന്റീനയുടെ വല കുലുക്കിയത്. പന്തുമായി മുന്നേറിയ ഡിയാസ് ഗോള്‍ സാധ്യത വളരെ കുറവുള്ള ആംഗിളില്‍ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനലിനു കളമൊരുങ്ങി. ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍, കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ കടന്നു.
എമി മാര്‍ട്ടിനെസും, മെസ്സിയും, ലൗട്ടരോ മാര്‍ട്ടിനെസും ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ അര്‍ജന്റീനയ്‌ക്കായി മെസ്സി നേടുന്ന ആദ്യ കിരീടമാകാം മരക്കാനയില്‍ ഞായറാഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha






















