ഐസിസി വനിതാ ഏകദിന റാങ്കിംഗിങ്ങില്‍ ഇന്ത്യന്‍ താരം മിതാലി ഒന്നാമത്

ഇനി ഒരുപാട് കാലം ക്രിക്കറ്റില്‍ തുടരാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന് കഴിഞ്ഞേക്കില്ല. പ്രായം തന്നെയാണ് കാരണം. ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ മിതാലിക്ക് 38 വയസായിട്ടുണ്ട്. കരിയറിലെ അവസാന നാളുകളിലും മികച്ച മികപ്രടനാണ് മിതാലി കാഴ്ചവച്ചത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്ബരയില്‍ മൂന്ന് മത്സരങ്ങളിലും മിതാലി അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോഴിതാ അതിനുള്ള പ്രതിഫലവും താരത്തെ തേടി വന്നിരിക്കുകയാണ്.
ഐസിസി വനിതാ ഏകദിന താരങ്ങളുടെ റാങ്കിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മിതാലി. 22 വര്‍ഷമായി തുടരുന്ന കരിയറില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാങ്കിങില്‍ തലപ്പത്തെത്തുന്നത്. 2005ലാണ് മിതാലി കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു മിതാലി. പരമ്ബരയില്‍ ആകെ 206 റണ്‍സെടുത്തതോടെ ഒന്നാം റാങ്കിലേക്ക് കയറുകയായിരുന്നു.
https://www.facebook.com/Malayalivartha






















