ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്താമെന്ന് അറിയിച്ചിരുന്നു സന്നാഹ മത്സരം നടന്നേക്കില്ലെന്ന് സൂചന, കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന ആശങ്കയിൽ അധികൃതർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി മറ്റൊരു പ്രഖ്യാപനം. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്താമെന്ന് അറിയിച്ചിരുന്ന സന്നാഹ മത്സരം നടന്നേക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സന്നാഹ മത്സരം ഉപേക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന ആശങ്കയാണ് സന്നാഹ മത്സരം ഉപേക്ഷിക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ, സന്നാഹ മത്സരം വേണമെന്ന തങ്ങളുടെ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്നാഹ മത്സരങ്ങള്‍ അനുവദിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത് തന്നെ.
അതോടൊപ്പം തന്നെ നേരത്തെ രണ്ട് സന്നാഹ മത്സരങ്ങള്‍ അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഒരേയൊരു സന്നാഹ മത്സരമേ അനുവദിക്കൂ എന്നും ഇംഗ്ലണ്ട് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ തീരുമാനവും ബോര്‍ഡ് പിന്‍വലിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്ബരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്ബരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ നടക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha






















