മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീച്ചു; ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. ആരാധകരെ നിരാശരാകുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ .
മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടി വെച്ചിരിക്കുകയാണ് ബിസിസിഐ . ഈ മാസം 13നാണ് ഏകദിന പരമ്ബര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി പ്രകാരം 18നായിരിക്കും ആദ്യ ഏകദിനമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ആദ്യ ഏകദിനം 17ന് ആരംഭിക്കുമെന്നായിരുന്നു വിവരം.
പുതുക്കിയ തിയതി അനുസരിച്ച് ഏകദിനങ്ങള്‍ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങള്‍ 25, 27, 29 തിയതികളിലായും നടക്കും. ലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍ഡ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധിയും നീട്ടേണ്ടി വന്നതായി അധികൃതർ പറയുന്നു.
നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ക്വാറന്റീനിലാണ്. ലങ്കയ്‌ക്കെതിരായ പരമ്ബരയില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല.
തിങ്കളാഴ്ച ശ്രീലങ്കന്‍ ടീം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകും. ഫ്ലവറിനും നിരോഷനും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുണ്‍ ഷനാകയാണ് നായകന്‍. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് കോച്ച്.
https://www.facebook.com/Malayalivartha






















