ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; ഐ സി സി ടി 20 ലോകക്കപ്പില്‍ ടീമുകളും ഒരേ ഗ്രൂപ്പില്‍

യു എ ഇയില്‍ ഈ വര്‍ഷം നടക്കുന്ന ഐ സി സി ടി 20 ലോകക്കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലോകക്കപ്പില്‍ മത്സരങ്ങള്‍ നടത്തുക. ഇതില്‍ ബി ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് വന്നിരിക്കുന്നത്. ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പില്‍ നേരിട്ട് പ്രവേശനം ലഭിച്ച മറ്റ് രണ്ട് ടീമുകള്‍. ഇനിയുള്ള രണ്ട് ടീമുകളെ യോഗ്യതാ മത്സരങ്ങള്‍ക്കു സേഷം മാത്രമായിരിക്കും തീരുമാനിക്കുക. ഗ്രൂപ്പ് എയില്‍ ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളും യോഗ്യതാ മത്സരങ്ങള്‍ ജയിച്ച് വരുന്ന ടീമുകളും ഉണ്ടായിരിക്കും.
താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് ഇന്ത്യക്കും പാകിസ്ഥാനും ലഭിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് മാത്രമാണ് ഇരുവര്‍ക്കും ഭീഷണിയായിട്ടുള്ള മൂന്നാമത്തെ ടീം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചു വരുന്ന ടീമുകളില്‍ ഹോളണ്ടും ബംഗ്ളാദേശും ഇന്ത്യയുടെ ഗ്രൂപ്പില്‍ വരാനാണ് കൂടുതല്‍ സാദ്ധ്യത.
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടാറില്ലായിരുന്നു. ലോകക്കപ്പില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള മത്സരങ്ങളില്‍ ഒന്നാണ് ഇന്ത്യാ പാകിസ്ഥാന്‍ പോരാട്ടം.
https://www.facebook.com/Malayalivartha






















