ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓള്‍റൗണ്ടര്‍ ഡാസുന്‍ ഷനക ക്യാപ്റ്റനാകും

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരന്പരയ്ക്കുള്ള 23 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഡാസുന്‍ ഷനകയാണ് ശ്രീലങ്കന്‍ ടീമിനെ നയിക്കുക. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പത്താമത്തെ ശ്രീലങ്കന്‍ ക്യാപ്റ്റനാണ് ഡാസുന്‍ ഷനക.
കേന്ദ്ര കരാറുകളെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കായിക മന്ത്രി നമല്‍ രാജപക്സെയുടെ ഔദ്യോഗിക അനുമതി ലഭിച്ച ശേഷമാണ് ശ്രീലങ്ക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്.
കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഇടതു കൈ പേസര്‍ ബിനുര ഫെര്‍ണാണ്ടോയ്‌ക്കൊപ്പം ക്യാപ്റ്റന്‍ കുസല്‍ ജാനിത് പെരേരയെയും ടീമില്‍ നിന്ന് ഒഴിവാക്കി. വൈസ് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ, അകില ധനഞ്ജയ, ഇസുരു ഉദാന, കസുന്‍ രജിത, ദുഷ്മന്ത ചമീര എന്നിവരാണ് ടീമിലെ പരിചയസന്പന്നരായ താരങ്ങള്‍.
ഇടത് കൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ ലക്ഷണ്‍ സന്ദകനും ടീമിലുണ്ട്. കേന്ദ്ര കരാറുകളെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും തങ്ങളുടെ ആദ്യ ടീമിനെ തിരഞ്ഞെടുത്ത ആത്മവിശ്വാസത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ശ്രീലങ്കന്‍ സ്ക്വാഡ്: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ (വൈസ് ക്യാപ്റ്റന്‍), അവിഷ്ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്സെ, പാത്തം നിസ്സങ്ക, ചാരിത് അസലങ്ക, വാനിന്ദു ഹസാരംഗ, ആഷെന്‍ ബന്ദാര, മിനോദ് ഭാനുക്ക, ലാഹിരു ഉദാര, രമേശ് മെന്‍ഡിസ് സന്ദകന്‍, അകില ധനഞ്ജയ, ശിരന്‍ ഫെര്‍ണാണ്ടോ, ധനഞ്ജയ ലക്ഷണ്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവികേമ, അസിത ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉദാന.
https://www.facebook.com/Malayalivartha






















