ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇന്ത്യയ്ക്ക് 263 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കന്‍ നിരയെ 262 റണ്‍സിലൊതുക്കി. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ലങ്കന്‍ പട ഈ സ്‌കോറിലെത്തിയത്.
ലങ്കയെ തുടര്‍ച്ചയായി വലയ്ക്കുന്ന ടീമിന്റെ മോശം പ്രകടനത്തില്‍ നിന്ന് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് ലങ്കന്‍ ബാറ്റിങ് നിര നടത്തിയത്. ഓപ്പണിങ് ഇറങ്ങിയ അവിഷ്‌ക ഫെര്‍ണാണ്ടോ(32) മിനോദ് ബാനുക(27 ) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. ചരിത് അസലങ്ക 38 റണ്‍സും നായകന്‍ ദാസുന്‍ ഷനക 39 റണ്‍സും നേടി. ചാമിക കരുണരത്‌നെയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. അദ്ദേഹം 35 ബോളില്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്രൂണാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 9 ഓവര്‍ എറിഞ്ഞെങ്കിലും ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഭുവനേശ്വര്‍ യാതൊരു പിശുക്കും കാട്ടിയില്ല. 63 റണ്‍സാണ് ഭുവനേശ്വര്‍ വിട്ടുകൊടുത്തത്.
https://www.facebook.com/Malayalivartha






















