പെർഫെക്റ്റ് ഓക്കേ !!; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യൻ ജയം; ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം; ഇഷാന്‍ കിഷനും ശിഖര്‍ ധവാനും അര്‍ധസെഞ്ചുറി

രണ്ടാം നിര ടീമെന്ന പരിഹാസത്തിന് ആദ്യ മത്സരത്തിൽ തന്നെ മറുപടി നൽകി ഇന്ത്യൻ ചുണക്കുട്ടികൾ. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം.ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ തന്നെ ഇന്ത്യ തുഴഞ്ഞെടുക്കുകയായിരുന്നു. 24 പന്തില്‍ 43 റണ്‍സുമായി ഓപ്പണര്‍ പൃഥ്വി ഷാ നയം വ്യക്തമാക്കിയപ്പോള്‍ പിന്നാലെയെത്തിവരും ഗംഭീരമാക്കി. 42 പന്തില്‍ 59 റണ്‍സുമായി ഇഷാന്‍ കിഷനും 20 പന്തില്‍ 31 സൂര്യകുമാര്‍ യാദവും അരങ്ങേറ്റ മത്സരം മധുരിക്കുന്ന ഓര്‍മയാക്കി നായകന്‍റെ പക്വതയുമായി ശിഖര്‍ ധവാന്‍ ( 95 പന്തില്‍ 86 ) ഒരറ്റത്ത് നങ്കൂരമിട്ടു. ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും പരീക്ഷിക്കാന്‍ പോലുമാകാതെ നിരാശരായാണ് ലങ്ക കളം വിട്ടത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ് പൊരുതാവുന്ന സ്കോറുയര്‍ത്തിയത്. ലങ്കന്‍ നിരയില്‍ ഒരാള്‍ക്കും അര്‍ധ സെഞ്ച്വറി പിന്നിടാനായില്ല. ദേഭപ്പെട്ട തുടക്കം കിട്ടിയവരെയെല്ലാം വലിയ സ്കോറിലേക്ക് പറക്കും മുേമ്ബ ഇന്ത്യന്‍ ബൗളര്‍മാര്‍ ചിറകരിയുകയായിരുന്നു. 43 റണ്‍സെടുത്ത കരുണരത്നെയാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. ആവിഷ്ക ഫെര്‍ണാണ്ടോ (32), ബനുക (27), രാജപക്സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ് മറ്റുപ്രധാനപ്പെട്ട സ്കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 50ാം ഓവറില്‍ രണ്ട് സിക്സറുകളടക്കം കരുണരത്നെ അടിച്ചുകൂട്ടിയ 19 റണ്‍സാണ് ലങ്കന്‍ സ്കോര്‍ 262ലെത്തിച്ചത്.
ഇന്ത്യക്കായി ദീപക് ചഹാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്ത്യന്‍സിന്‍റെ മിന്നും നക്ഷത്രങ്ങളായ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റ മത്സരം വിജയത്തോടെ തുടങ്ങി. കാല്‍മുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഏകദിനത്തില്‍ കളത്തിലിറങ്ങിയിരുന്നില്ല. താരം വൈദ്യ നിരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് രണ്ടാം ഏകദിനം.
https://www.facebook.com/Malayalivartha






















