മത്സരശേഷം ശ്രീലങ്കന്‍ നായകനും പരിശീലകനും തമ്മില്‍ മൈതാനത്ത് വാക്‌പോര്; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ; വിമർശനവുമായി മുൻതാരങ്ങൾ

ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആതിഥേയരെ തകര്‍ത്ത് വിട്ടതിലൂടെ ഇന്ത്യന്‍ യുവ നിര ടീം തങ്ങള്‍ രണ്ടാം നിരക്കാരല്ല മറിച്ച് മുന്‍നിരക്കാര്‍ തന്നെയാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ്. ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ തോല്‍വി മുഖാമുഖം കണ്ട ഇന്ത്യന്‍ ടീമിനെ വാലറ്റത്തെ ശക്തമായ ചെറുത്ത്‌നില്‍പ്പാണ് വിജയം നേടിക്കൊടുത്തത്. ബോളര്‍മാരായ ദീപക് ചഹര്‍- ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കെട്ടിപ്പടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ പരമ്ബര വിജയവും നേടി. ശ്രീലങ്കയുടെ 276 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
എന്നാല്‍ കയ്യിലുണ്ടായിരുന്ന മത്സരം കൈ വിട്ട് കളഞ്ഞതില്‍ ശ്രീലങ്കന്‍ ടീം തീര്‍ത്തും നിരാശരാണ്. തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അവരുടെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. മറ്റൊരു സംഭവവും ഇതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് അപമാനം ഏല്‍പ്പിച്ചിരിക്കുകയാണ്. മത്സരത്തിന് ശേഷം പരിശീലകന്‍ മിക്കി ആര്‍തറും നായകന്‍ ദാസുന്‍ ഷനകയും മൈതാനത്ത് വച്ച് ഉടക്കിയിരുന്നു. വാക്‌പോരിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വളരെപെട്ടെന്ന് തന്നെ വൈറലായി. ഡ്രസിങ് റൂമില്‍ മാത്രം സംഭവിക്കേണ്ട കാര്യങ്ങള്‍ മൈതാന മധ്യത്ത് അരങ്ങേറിയതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തിപ്പെടുകയാണ്. മത്സരത്തിനിടയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മിസ്ഫീല്‍ഡ് വരുത്തുമ്ബോഴെല്ലാം ആര്‍തര്‍ കുപിതനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും താരങ്ങളെ പഴിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മത്സരശേഷം കളത്തിലേക്ക് വന്ന പരിശീലകന്‍ തന്റെ ദേഷ്യം മുഴുവന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയുടെ മേല്‍ തീര്‍ക്കുകയായിരുന്നു. ഷനകയും പ്രതികരിച്ചതോടെയാണ് സംഭവം വാക്‌പോരിലേക്ക് നീങ്ങിയത്.
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്ബോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്.
https://www.facebook.com/Malayalivartha






















