ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത് 17 പേര്‍ അടങ്ങുന്ന സ്‌ക്വാഡിനെ

ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 17 പേര്‍ അടങ്ങുന്ന സ്‌ക്വാഡിനെ ആണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് മത്സര പരമ്ബരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക ഓഗസ്റ് നാലുമുതല്‍ ട്രെന്റ്ബ്രിഡ്ജിലാണ്.
ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, സാം കറന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കി. കൈമുട്ടിലെ പരിക്കിന് ശസസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ആണ് ആര്‍ച്ചറെ ഒഴിവാക്കിയത്. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലില്ലാത്ത ക്രിസ് വോക്‌സിനെ പരമ്ബരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്ന് ഇസിബി അറിയിച്ചു.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ് ആന്റെഴ്സണ്‍, ജോണി ബെയര്‍സ്ടോ, ടോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേര്‍ന്‍സ്, ജോസ് ബട്ട്ലര്‍, സേക് ക്രാവ്ളി, സാം കരന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറെന്‍സ്,ജാക്ക് ലീച്, ഒല്ലി പോപ്, ഒല്ലി റോബിന്‍സണ്‍, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, മാര്‍ക്ക്‌വുഡ്
https://www.facebook.com/Malayalivartha






















