ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്ക്; ഇംഗ്ലണ്ട് പരമ്പര നഷ്ടമാകും

ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വില്ലനായി ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരുക്ക്. ഇന്ന് നടന്ന പരിശീലന മത്സരത്തില്‍ വിരലിനു പരുക്കേറ്റ സുന്ദര്‍ പരമ്ബരയില്‍ നിന്നും പുറത്തായി. ഇന്ത്യന്‍ ടീമില്‍ പരുക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ താരമാണ് വാഷിംഗ്ടണ്‍ സുന്ദര്‍. നേരത്തെ ശുഭമാന്‍ ഗില്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
ഇന്ത്യയുടെ പരിശീലന മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ മുഹമ്മദ് സിറാജ്പ എറിഞ്ഞ പന്ത് കൊണ്ടാണ് സുന്ദറിന് പരുക്കേറ്റത്. സിറാജിന്റെ ബൗണ്‍സര്‍ കൊണ്ട് വിരലിന് ഒടിവ് സംഭവിച്ചു എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. വിരലിനു പരുക്കേറ്റ ആവേശ് ഖാനും വാഷിംഗ്ടണ്‍ സുന്ദറും നാട്ടിലേക്ക് തിരിക്കും എന്ന് ബിസിസിഐ വക്താവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നെറ്റ് ബോളര്‍മാരായാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്ബരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുന്ദറിന് പരമ്ബരയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്നു.
ഇരുവര്‍ക്കും പകരക്കാരെ ബിസിസിഐ ഉടന്‍ പ്രഖ്യാപിച്ചേക്കും. ആവേശ് ഖാന് പകരക്കാരനായി ശ്രീലങ്കന്‍ പരമ്ബരക്ക് ശേഷം ഭുവനേശ്വര്‍ കുമാറിനെയോ നവദീപ് സൈനിയെയോ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി കൃഷ്ണപ്പ ഗൗതമിനാണ് സാധ്യത.
https://www.facebook.com/Malayalivartha






















