മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ശ്രീലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 225 റണ്‍സിന് എല്ലാവരും പുറത്തായി. മഴമൂലം 47 ഓവറായി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഒ്‌വറില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. 23 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവെക്കിമ്ബോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു.
സഞ്ജു സാംസണ്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരം കളിച്ചു. . 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിക്ക് അരികെ പുറത്തായി. പൃഥ്വി ഷാ (49 പന്തില്‍ 49) , സൂര്യകുമാര്‍ യാദവ് (37 പന്തില്‍ 40 ) എന്നിവര്‍ക്കുമാത്രമാണ് പിടിച്ചു നില്‍ക്കാനായത്.രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ - സഞ്ജു സാംസണ്‍ സഖ്യം 80 പന്തില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു
ഓപ്പണര്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 11 പന്തില്‍ 13 എടുത്തു. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ഉള്ളപ്പോള്‍ 1 ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനക ക്യാച്ചെടുത്തു.രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പൃഥ്വി ഷാ ഇന്ത്യയെ കരകയറ്റി., അര്‍ധസെഞ്ചുറിയുടെ വക്കില്‍ ശ്രീലങ്കന്‍ നായകന്‍ ഷാനക എല്‍ബിയില്‍ കുരുക്കി. 49 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത് മടക്കം
അര്‍ധസെഞ്ചുറിക്ക് അരികെ സഞ്ജു, പ്രവീണ്‍ ജയവിക്രമയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് സമ്മാനിച്ചു.അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര ഉറപ്പാക്കി.
https://www.facebook.com/Malayalivartha






















