'തല്ക്കാലം ക്രിക്കറ്റിലേക്കില്ല'; ക്രിക്കറ്റില്‍നിന്ന് അനിശ്ചിത കാലത്തേയ്ക്ക് അവധിയെടുത്ത് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്; താരത്തിന്റെ പിന്മാറ്റം ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുന്‍പ്

ക്രിക്കറ്റില്‍നിന്ന് അനിശ്ചിത കാലത്തേയ്ക്ക് അവധിയെടുത്ത് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്. തല്ക്കാലം ക്രിക്കറ്റിലേക്കില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും അനിശ്ചിത കാലത്തേയ്ക്ക് വിട്ടുനില്‍ക്കുകയാണെന്നും സ്റ്റോക്സ് അറിയിച്ചു.
ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരന്പരയ്ക്ക് തൊട്ടുമുന്‍പാണ് താരത്തിന്റെ പിന്മാറ്റം. മാനസിക സമ്മര്‍ദവും കൈയിലെ പരിക്കും കാരണമാണ് സ്റ്റോക്സ് പിന്മാറിയതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇസിബി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















