ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; നാല് വിക്കറ്റ് നഷ്ടമായി; ജോ റൂട്ടിന് അര്‍ധ സെഞ്ചുറി

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ചായയ്ക്ക് പിരിയുമ്ബോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 138 റണ്‍സ് എന്ന നിലയിലാണ്. ആതിഥേയര്‍ക്കായി നായകന്‍ ജോ റൂട്ട് അര്‍ധ സെഞ്ചുറി നേടി. 52 റണ്‍സെടുത്ത റൂട്ടാണ് പുറത്താകാതെ നില്‍ക്കുന്നത്.
റോറി ബേണ്‍സ് (0), ഡോമിനിക് സിബ്ലെ (18), സാക്ക് ക്രൗളി (27), ജോണി ബെയര്‍സ്റ്റോ (29) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോയും, സാം കറണും ടീമിലേക്ക് മടങ്ങിയെത്തി. പരുക്കേറ്റ മായങ്ക അഗര്‍വാളിന് പകരം ഇന്ത്യന്‍ നിരയില്‍ കെ.എല്‍. രാഹുലെത്തി.
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ഡാനിയല്‍ ലോറന്‍സ്, ജോസ് ബട്ട്ലര്‍, സാം കറണ്‍, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍.
https://www.facebook.com/Malayalivartha






















