ബംഗ്ലാദേശ് - ആസ്ട്രേലിയ രണ്ടാം ട്വന്‍റി20; ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ബംഗ്ല കടുവകള്‍

കഴിഞ്ഞ ദിവസം ഒന്നാം ട്വന്‍റി20യില്‍ ആസ്ട്രേലിയയെ വീഴ്ത്തിയത് വെറും ഭാഗ്യത്തിന്‍റെ കടാക്ഷമല്ലെന്ന് തെളിയിച്ച് ബംഗ്ലാദേശിന് വിജയത്തുടര്‍ച്ച. ആദ്യം മുസ്തഫിസുര്‍ റഹ്മാന് പന്തുകൊണ്ടും പിന്നാലെ ആതിഫ് ഹുസൈന്‍ ബാറ്റ് കൊണ്ടും മിടുക്ക് കാട്ടിയതോടെ രണ്ടാം ട്വന്‍റി20യില്‍ ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ബംഗ്ല കടുവകള്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 2-0ത്തിന് മുന്നിലെത്തി.
11.2 ഓവറില്‍ 67ന് അഞ്ച് എന്ന നിലയില്‍ പരുങ്ങിയ ബംഗ്ലദേശിനെ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം പുറത്താകാതെ 37 റണ്‍സ് നേടിയ ആതിഫാണ് വിജയ തീരമണച്ചത്. ഓസീസ് ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 18.4 ഓവറില്‍ മറികടന്നു. വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്‍ (22*) ആതിഫിന് മികച്ച പിന്തുണയേകി.
നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറിന്റെയും രണ്ടു വിക്കറ്റ് പിഴുത ഷരീഫുല്‍ ഇസ്ലാമിന്റെയും മികവിലാണ് ബംഗ്ലാദേശ് ഓസീസിനെ ഏഴിന് 121 എന്ന സ്കോറില്‍ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്കായി മിച്ചല്‍ മാര്‍ഷലിന് (45) മാത്രമാണ് തിളങ്ങാനായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 23 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാദേശ് ആസ്ട്രേലിയക്കെതിരായ ആദ്യ വിജയം കൊണ്ടാടിയത്. പരമ്ബരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച നടക്കും.
https://www.facebook.com/Malayalivartha






















