ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന്; ടി20 ലോകകപിലെ മത്സരങ്ങൾ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായി നടക്കും

ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടി20 ലോകകപിലെ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന്. ദുബൈ ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് ഘട്ടത്തില്‍ തന്നെ ഇന്‍ഡ്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത് ആരാധകര്‍ക്ക് ആവേശം പകരും . ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ് രണ്ടിലാണ് ഇന്‍ഡ്യയും പാകിസ്ഥാനും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായി നാല് വേദികളിലായാണ് മത്സരം. ഇന്‍ഡ്യയില്‍ നടക്കാനിരുന്ന ടി20 ലോകകപ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.
2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ് നടക്കുന്നത്. അന്ന് ഇന്‍ഗ്ലഡിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ഇന്‍ഗ്ലഡ്, ദക്ഷിണാഫ്രിക, ഓസ്ട്രേലിയ എന്നിവര്‍ ഗ്രൂപ് ഒന്നിലാണ്. 12 ടീമുകളാണ് പ്രാഥമിക റൗന്‍ഡില്‍ മാറ്റുരയ്ക്കുക. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപുകളിലായി കളിപ്പിക്കും.
https://www.facebook.com/Malayalivartha






















