മഹേന്ദ്ര സിങ് ധോണിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റര്‍; സംഭവത്തിൽ വിശദീകരണവുമായി ട്വിറ്റര്‍ വക്താവ് രംഗത്ത്

നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം മഹേന്ദ്ര സിങ് ധോണിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് പുനഃസ്ഥാപിച്ച് ട്വിറ്റര്‍. സംഭവത്തിന് പിന്നാലെ ധോണിയുടെ ആരാധകര്‍ കൂട്ടമായി ട്വിറ്ററില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചിരുന്നു. അതിന് മറുപടിയായി നീല ബാഡ്ജ് തിരകെ നല്‍കിയ വിവരം ട്വിറ്റര്‍ വക്താവ് അറിയിക്കുകയായിരുന്നു.
2021 ഫെബ്രുവരി മുതല്‍ ധോണിയുടെ അക്കൗണ്ട് സജീവമല്ലായിരുന്നുവെന്നും അതിനാലാണ് അക്കൗണ്ട് ആധികാരികമെന്ന് സൂചിപ്പിക്കുന്ന ബ്ലൂടിക്ക് നീക്കിയതെന്നും ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവായി നിലനിര്‍ത്തണമെങ്കില്‍ യൂസര്‍മാര്‍ ഏറ്റവും കുറഞ്ഞത് ആറുമാസം കൂടുേമ്ബാഴെങ്കിലും പ്ലാറ്റ്ഫോമില്‍ ലോഗ്-ഇന്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധോണി അവസാനമായി ട്വീറ്റ് ചെയ്തത് ജനുവരി എട്ടിനായിരുന്നു. അതിന് ശേഷം അക്കൗണ്ടില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാല്‍ വെരിഫിക്കേഷന്‍ ബാഡ്ജ് താനെ നീക്കം ചെയ്യപ്പെടുകയായിരുന്നു. 82 ലക്ഷം ഫോളോവേഴ്സാണ് ധോണിക്ക് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റിലുള്ളത്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് കളിക്കുന്നത്. സെപ്റ്റംബറില്‍ യു.എ.ഇയില്‍ പുനരാരംഭിക്കാന്‍ പോകുന്ന ഐ.പി.എല്ലിലൂടെ ധോണി വീണ്ടും കളിക്കളത്തില്‍ എത്തും.
https://www.facebook.com/Malayalivartha






















