ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്ക്; ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴ; ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റെ പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ടു പോയന്റ് വീതം കുറച്ചു

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴ. മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം. ഒപ്പം, ഐ.സി.സി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് പോയന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ടു പോയന്റ് വീതം കുറച്ചു.
രണ്ടു ഓവറുകളാണ് സമയത്തിനു മുമ്പേ ഇരു ടീമുകള്‍ക്കും തീര്‍ക്കാന്‍ കഴിയാതിരുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് പട്ടികയില്‍ രണ്ടു പോയന്റ് മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha






















