കെ.എല്‍ രാഹുലിന് നേരെ ബിയര്‍ ബോട്ടില്‍ കോര്‍ക്കെറിഞ്ഞ് ഇംഗ്ലീഷ് കാണികള്‍; ടീമംഗത്തോട് ബോട്ടില്‍ കോര്‍ക്ക് തിരിച്ചറിയാൻ ആവശ്യപ്പെട്ട് ഇന്ത്യൻ നായകൻ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യ-ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റിനിടെ നാടകീയ സംഭവങ്ങള്‍. ഇന്ത്യയുടെ ഫോമിലുള്ള ബാറ്റ്സ്മാന് കെ.എല്‍ രാഹുലിന് നേരെ ഇംഗ്ലീഷ് കാണികള്‍ ബിയര്‍ ബോട്ടില്‍ കോര്‍ക്കെറിഞ്ഞു. മൂന്നാം ദിവസം 69ാം ഓവറിനിടെയാണ് സംഭവം. കെ.എല്‍ രാഹുല്‍ തേര്‍ഡ് മാന്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുേമ്ബാഴായിരുന്നു ഇംഗ്ലീഷ് കാണികളുടെ അതിരുവിട്ട പെരുമാറ്റം.
നിരവധി കോര്‍ക്കുകള്‍ രാഹുലിന്‍റെ സമീപത്ത് വന്നുവീണു. ഇതിനെത്തുടര്‍ന്ന് രാഹുല്‍ പരാതിയുയര്‍ത്തി. ഇതിനെത്തുടര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നായകന്‍ വിരാട് കോഹ്ലി തിരിച്ചുമെറിയാന്‍ നിര്‍ദേശം നല്‍കി. ഇതിന്‍റെ ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ടീം സംഭവത്തില്‍ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. റൂട്ടിന്‍റെ സെഞ്ച്വറിക്കരുത്തില്‍ മുന്നേറുന്ന ഇംഗ്ലണ്ട് ചായക്ക് പിരിയുേമ്ബാള് അഞ്ചിന് 314 എന്ന ശക്തമായ നിലയിലാണ്.
https://www.facebook.com/Malayalivartha






















