വീണ്ടും ആവേശത്തോടെ ടി 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് രണ്ടു വര്‍ഷത്തിനു ശേഷം, ഐ സി സിക്ക് ടെലിവിഷന്‍ വരുമാനമായി നേടിക്കൊടുക്കുന്നത് വമ്പൻ തുക

വീണ്ടും ആവേശത്തോടെ ടി 20 ലോകകപ്പ്. ഐ സി സി ടി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടുമെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ 24ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം എന്നാണ് സൂചന. ഇന്ത്യയും പാകിസ്ഥാനുമായി പരമ്പരകളൊന്നും കളിക്കാത്തതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വമ്പന്‍ തുകയാണ് ഐ സി സിക്ക് ടെലിവിഷന്‍ വരുമാനമായി നേടികൊടുക്കുന്നത്. ഇതിനു മുമ്പ് 2019ല്‍ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും പരസ്പരം കളിച്ചത്.
അതോടൊപ്പം തന്നെ ഔദ്യോഗികമായി ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കുന്നതാണ്. യോഗ്യതാ റൗണ്ട് മത്സരങ്ങളാകും ആദ്യ ഘട്ടത്തില്‍ നടക്കുക. ഒമാനും യു എ ഇയും തമ്മിലാണ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം എന്നത്. ഒക്ടോബര്‍ 23 മുതലാകും പ്രധാന മത്സരങ്ങള്‍ ആരംഭിക്കുക. 23ലെ ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുന്നതാണ്. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ളണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കും.
അതേസമയം പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനു ശേഷം ഒക്ടോബര്‍ 31ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. തുടര്‍ന്ന് നവംബര്‍ മൂന്നിന് അഫ്‌ഗാനിസ്ഥാനെയും ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ യോഗ്യതാ റൗണ്ട് ജയിച്ചു വരുന്ന ടീമിനെയും ഇന്ത്യ നേരിടുകയും ചെയ്യും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലും 14ന് ഫൈനലും നടക്കും.
https://www.facebook.com/Malayalivartha






















