'ഒന്നും അവസാനിച്ചിട്ടില്ല, പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും കരസ്ഥമാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
മത്സരത്തിലെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്ബരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്സില്‍ അവസാന ദിവസത്തെ കടമ്ബ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. പരമ്ബരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം'- ജോ റൂട്ട് പറഞ്ഞു.
വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തില്‍ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണതെന്നും ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയതെന്നും റൂട്ട് സൂചിപ്പിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം എന്നും ജോ റൂട്ട് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്ബര കളിച്ച് നല്ല പരിചയമുള്ള ടീമാണ് ഇംഗ്ലണ്ടെന്നും ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകുമെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















