'കരിയറില്‍ ഇങ്ങനെയൊരു പന്ത് നേരിട്ടിട്ടില്ല'; ജസ്പ്രീത് ബുംറയുടെ ബൗണ്‍സര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്‌സന്‍

ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ ബൗണ്‍സര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്‌സന്‍. ലോര്‍ഡ്സ് ടെസ്റ്റില്‍ ബുംറയുടെ ബൗണ്‍സര്‍ വര്‍ഷത്തില്‍ ശരിക്കും പകച്ചുപോയെന്ന് ആന്‍ഡേഴ്‌സന്‍ സമ്മതിച്ചു. കരിയറില്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
ഞാന്‍ ഇത്തിരി പകച്ചുപോയിരുന്നു. പിച്ച് സ്ലോ ആണെന്നായിരുന്നു ഡ്രസിങ് റൂമിലെത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത്. ബുംറ സാധാരണ എറിയുന്ന വേഗത്തിലല്ല ഇപ്പോള്‍ എറിയുന്നതെന്ന് ഞാന്‍ ബാറ്റിങ്ങിനെത്തുമ്ബോള്‍ നായകന്‍ ജോ റൂട്ടും പറഞ്ഞു. എന്നാല്‍, ആദ്യ ബോള്‍ തന്നെ മണിക്കൂറില്‍ 144 കി.മീറ്റര്‍ വേഗതയിലായിരുന്നു. അതും കൃത്യതയോടെ. കരിയറില്‍ ഇതുപോലൊരു പന്ത് മുന്‍പ് നേരിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. എന്നെ പുറത്താക്കാനായിരുന്നില്ല ബുംറയുടെ നീക്കമെന്നാണ് തോന്നിയത്-ബിബിസിയുടെ 'ടെയ്‍ലെന്‍ഡേഴ്‌സ് പോഡ്കാസ്റ്റി'ലായിരുന്നു ആന്‍ഡേഴ്‌സന്റെ തുറന്നുപറച്ചില്‍.
മത്സരത്തിനിടെ ബുംറയും ആന്‍ഡേഴ്‌സനും തമ്മിലുണ്ടായ വാക്കേറ്റം വാര്‍ത്തയായിരുന്നു. സാധാരണ സൗമ്യപ്രകൃതക്കാരനായ ബുംറയെ ആന്‍ഡേഴ്‌സന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു മത്സരത്തില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു ഇത്. ഇന്ത്യ കൂട്ടത്തകര്‍ച്ച മുന്നില്‍കണ്ട സമയത്തായിരുന്നു ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ 89 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായകമായൊരു കൂട്ടുകെട്ട് കൂടിയായിരുന്നു അത്. ബാറ്റിങ്ങിനിടെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ആന്‍ഡേഴ്‌സനോട് ബുംറ തിരിച്ചും കയര്‍ക്കാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha






















