ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും നാടകീയരംഗങ്ങള്‍; കാണികളെ ട്രോളി സിറാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ് ആരാധകരുടെ പ്രകോപിപ്പക്കലിന് കുറവില്ല. മത്സരത്തിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന യുവ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനുനേരെ ഗാലറിയില്‍നിന്ന് ഇംഗ്ലീഷ് ആരാധകര്‍ പന്ത് വലിച്ചെറിഞ്ഞിരുന്നു. ഇതിന് ഇംഗ്ലീഷ് കാണികളെ ട്രോളി സിറാജ് മറുപടി നല്‍കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ആദ്യദിനത്തിലാണ് ഗ്രൗണ്ടില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. സിറാജിനുനേരെ ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ പന്ത് വലിച്ചെറിയുകയായിരുന്നു. സഹതാരം ഋഷഭ് പന്ത് ഇക്കാര്യം നായകന്‍ കോഹ്ലിയെ അറിയിക്കുകയും ചെയ്തു. കാണികളുടെ പ്രവൃത്തിയില്‍ ദേഷ്യം പ്രകടിപ്പിച്ച കോഹ്ലി അവര്‍ എറിഞ്ഞ പന്ത് പുറത്തേക്കെറിയാന്‍ സിറാജിനോട് ആവശ്യപ്പെടുകയും അമ്ബയറിനോട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രകോപനം സൃഷ്ടിച്ച കാണികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കുന്ന സിറാജിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യദിവസം ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കളിയാക്കുന്ന ഇംഗ്ലീഷ് ആരാധകരോട് പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലാണെന്ന് സിറാജ് ആംഗ്യം കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. ഞങ്ങള്‍ ഒരു മത്സരം ജയിച്ചെന്നും നിങ്ങള്‍ ഇപ്പോഴും പൂജ്യമാണെന്നുമാണ് സിറാജ് ആംഗ്യത്തിലൂടെ കാട്ടിയത്.
കഴിഞ്ഞ ആസ്ത്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്െവച്ച് ആസ്ത്രേലിയന്‍ കാണികള്‍ സിറാജിനെ അധിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. പ്രശ്നക്കാരായ കാണികളെ ഗാലറിയില്‍നിന്ന് ഇറക്കിവിട്ട ശേഷമാണ് കളി തുടര്‍ന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിനിെട ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്ത കെ.എല്‍. രാഹുലിനുനേരെ ഇംഗ്ലീഷ് കാണികള്‍ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതും വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 78 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളിനിര്‍ത്തുമ്ബോള്‍ ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 120 റണ്‍സെടുത്തിട്ടുണ്ട്. 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റണ്‍സ് ലീഡ് ആണുള്ളത്.
https://www.facebook.com/Malayalivartha






















