ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം; ഓവലില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും

ഇംഗ്ലണ്ടിനെതിരെ ഓവലില്‍ തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം. പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ടീമില് അപ്രതീക്ഷിതമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്.
പ്രസിദ്ധ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍.
https://www.facebook.com/Malayalivartha






















