ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശീലക സംഘം ഐസൊലേഷനില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. പരമ്ബരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ചത്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ച വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ബി സി സി ഐ പുറത്തുവിട്ടത്.
ഇതോടെ അദ്ദേഹത്തെ ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയും മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനിലേക്കു മാറ്റിയിട്ടുണ്ട്. ടീം ഹോട്ടലിലെ മുറിയില്‍ തന്നെ കഴിയുന്ന ഇവര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആവാതെ ടീമിനൊപ്പം ചേരില്ല. ഇന്നു രാവിലെ ശാസ്ത്രിയടക്കം കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും ആര്‍ടി- പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് നടത്തിയ ടെസ്റ്റിന്റെ ഫലം വന്നപ്പോഴാണ് ശാസ്ത്രി പോസിറ്റീവാണെന്ന് വ്യക്തമായത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഇന്ത്യന്‍ താരങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഈ ടെസ്റ്റില്‍ ആരും പോസിറ്റീവ് അല്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ നാലാം ടെസ്റ്റിന്റെ നാലാം ദിനം മത്സരത്തിന് മറ്റ് പ്രതിസന്ധിയൊന്നുമില്ലെന്ന് ബിസിസിഐ അറിയിച്ചു. ഓവലിലാണ് ഇരുടീമുകളും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കുന്നത്.
https://www.facebook.com/Malayalivartha






















