പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു; കെ.എല്‍ രാഹുലിന് പിഴയിട്ട് ഐ.സി.സി

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലിന് പിഴയിട്ട് ഐ.സി.സി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്നെ, DRS റിവ്യൂ വഴി ഔട്ടായി വിധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാണ് പിഴ. മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം താരം പിഴയായി നല്‍കണം. പരസ്യമായി അതൃപ്തി കാണിച്ചതാണ് രാഹുലിന് വിനയായത്.
പിഴ കൂടാതെ താരത്തിന് ഒരു ഡെമെറിറ്റ് പോയിന്റും നല്‍കിയിട്ടുണ്ട്. 24 മാസത്തിനിടെ 4 ഡിമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു ടെസ്റ്റില്‍ നിന്നോ, രണ്ടു ഏകദിനത്തില്‍ നിന്നോ, രണ്ട് ടി20യില്‍ നിന്നോ വിലക്ക് നേരിടേണ്ടി വരും.
https://www.facebook.com/Malayalivartha






















