ഷര്‍ദുലിനും പന്തിനും അര്‍ധ സെഞ്ച്വറി; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. നാലാംദിനം ഒടുവില്‍ വിവരം ലഭിക്കുേമ്ബാള് എട്ടുവിക്കറ്റിന് 411 റണ്‍സെന്ന കരുത്തുറ്റ നിലയിലാണ് ഇന്ത്യ. ഏകദിന ശൈലിയിലുള്ള അര്‍ധ സെഞ്ച്വറി പിന്നിട്ട് ഒരിക്കല്‍ കൂടി ഞെട്ടിച്ച ഷര്‍ദുല്‍ ഠാക്കൂറും (60) പരമ്ബരയില്‍ ആദ്യമായി ഫോമിലെത്തിയ ഋഷഭ് പന്തുമാണ് (50) ഇന്ത്യന്‍ ഇന്നിങ്സിന് ഇന്ധനം നല്‍കിയത്. ഇന്ത്യക്ക് ഇതിനോടകം 315 റണ്‍സ് ലീഡായി. മാന്യമായ ലക്ഷ്യമുയര്‍ത്തി വിജയത്തിലേക്ക് പന്തെറിയാനാകും ഇന്ത്യന്‍ ശ്രമം.
മൂന്ന് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നാലാം ദിനം ആദ്യം നഷ്ടമായത് രവീന്ദ്ര ജദേജയെയാണ് (17). തൊട്ടുപിന്നാലെ അജിന്‍ക്യ രഹാനെ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഇരുവരെയും ക്രിസ് വോക്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വൈകാതെ വിരാട് കോഹ്ലിയും (44) പുറത്തായത് ആശങ്കയായെങ്കിലും ഋഷഭ് പന്തും ഷര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് ഇന്ത്യയെ എടുത്തുയര്‍ത്തുകയായിരുന്നു.
ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഠാക്കൂറിന്‍റെ ബാറ്റില്‍ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്സും പിറന്നു. പക്വതയോടെ ബാറ്റേന്തിയ പന്ത് 106 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ഒടുവില്‍ ഷര്‍ദുല്‍ ഠാക്കൂറിനെ ജോ റൂട്ടും പന്തിനെ മുഈന്‍ അലിയും പുറത്താക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















