Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി കാപ്പിറ്റല്‍സിന്​ മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്; പോയന്റെ പട്ടികയിൽ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ച് ഡല്‍ഹി

02 OCTOBER 2021 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...

ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരം... ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറങ്ങുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും...കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണിനെ മുഖ്യമന്ത്രി ആദരിക്കും

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

പ്ലേ ഓഫ്​ സാധ്യതക്ക്​ ജയം നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്​ മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്​​. ബാറ്റിങ്ങില്‍ വീണ്ടും അമ്പേ പാളിയതാണ് ചാമ്ബ്യന്‍മാരായ​ മുംബൈക്ക്​ വിനയായത്​. ആദ്യം ബാറ്റ്​ ചെയ്​ത മുംബൈ ഉയര്‍ത്തിയ 129 റണ്‍സ്​ 19.1 ഓവറില്‍ ഡല്‍ഹി കാപ്പിറ്റല്‍സ്​ മറികടക്കുകയായിരുന്നു. ആദ്യമൊന്ന്​ വിറച്ചെങ്കിലും 33 റണ്‍സെടുത്ത ശ്രേയസ്​ അയ്യറും 20 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന്​ ഡല്‍ഹിയെ വിജയതീരമണയിക്കുകയായിരുന്നു. 77 റണ്‍സിന്​ അഞ്ചുവിക്കറ്റ്​ നഷ്​ടപ്പെട്ട ഡല്‍ഹി ഒരു ഘട്ടത്തില്‍ പരാജയം മണത്തിരുന്നു.

ജയത്തോടെ 18 പോയന്‍റുമായി ഡല്‍ഹി പോയന്‍റ്​ പട്ടികയിലെ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ തോല്‍വിയോടെ മുംബൈയുടെ ​​േപ്ല ഓഫ്​ പ്രവേശനം കഷ്​ടത്തിലായി. 12 മത്സരങ്ങളില്‍ നിന്നും പത്തുപോയന്‍റുള്ള മുംബൈക്ക്​ ഇനിയുള്ള രണ്ട്​ മത്സരങ്ങളും വിജയിച്ചാലും ​േപ്ല ഓഫ്​ പ്രവേശനം ഉറപ്പില്ല. മറ്റുടീമുകളുടെ പ്രകടനം കൂടി പരിഗണിച്ചാവും ​േപ്ല ഓഫ്​ പ്രവേശനം.


മൂന്നു പേരെ വീതം പുറത്താക്കിയ ആവേശ്​ ഖാനും അക്​സര്‍ പ​േട്ടലുമാണ്​ മുംബൈയുടെ നടുവൊടിച്ചത്​.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്​ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ പെ​ട്ടെന്നു തന്നെ നഷ്ടമായിരുന്നു. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ആവേശ് ഖാനും 19 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡിക്കോക്കിനെ അക്‌സര്‍ പട്ടേലുമാണ്​ മടക്കിയത്​. മികച്ച സ്​കോര്‍ പ്രതീക്ഷിച്ച മുംബൈക്ക്​ തുടക്കം തന്നെ പ്രഹരം ഏല്‍പിക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി.

സൂര്യകുമാര്‍ യാദവ്​ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും (33) അക്​സര്‍പ​േട്ടല്‍ മുംബൈയുടെ ആ പ്രതീക്ഷയും തകര്‍ത്തു കളഞ്ഞു. പിന്നാലെ സൗരഭ്​ തവാരി(15), കീരണ്‍ പൊള്ളാര്‍ഡ്​(6), ഹാര്‍ദിക്​ പാണ്ഡ്യ(17), നദാന്‍ കോള്‍ട്ടര്‍ നീല്‍(1), ജയന്ത്​ യാദവ്​(11) എന്നവരെല്ലാം പുറത്തായി. ക്രുണാല്‍ പാണ്ഡ്യ(13)യും ബുംറയും(1) പുറത്താകാതെ നിന്നു.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (55 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends