Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

'ഇന്ത്യയ്ക്ക് നിരാശ'; ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍; മുഹമ്മദ് റിസ്വാനും ബാബര്‍ അസമിനും അര്‍ദ്ധ സെഞ്വറി

24 OCTOBER 2021 11:20 PM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍ ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടുകയായിരുന്നു. അര്‍ദ്ധ സെഞ്വറികള്‍ നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. പാക് ബൗളിംഗില്‍ വിക്ക‌റ്റുകള്‍ ഒന്നിന് പുറകെ ഒന്നായി നഷ്‌ടമായ ഇന്ത്യയെ പന്തും നായകന്‍ കൊഹ്‌ലിയും ചേര്‍ന്നുള‌ള കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലെത്തിച്ചത്.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനം തെ‌റ്റിയില്ല. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത്ത്. ഷഹീന്‍ അഫ്രീദിയ്‌ക്കാണ് വിക്ക‌റ്റ്. തുടര്‍ന്ന് പ്രതിരോധിച്ച്‌ ഇന്ത്യ കളി ആരംഭിച്ചെങ്കിലും അഫ്രീദിയുടെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുലിനെയും (3), വൈകാതെ സൂര്യകുമാര്‍ യാദവിനെയും (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.ഹസന്‍ അലിയെ തുടര്‍ച്ചയായി സിക്‌സടിച്ച്‌ പ്രതീക്ഷ നല്‍കി മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയ പന്തും(39) പുറത്തായി. പിന്നാലെ മികച്ച പിന്തുണ കൊഹ്‌ലിക്ക് നല്‍കിയ ജഡേജ(13) പുറത്തായി.

എന്നാല്‍ മികച്ച രീതിയില്‍ ബാ‌റ്റ് വീശി നായകന്‍ കൊഹ്‌ലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 29ാം അര്‍ദ്ധ സെഞ്ചുറി നേടിയ കൊഹ്‌ലി അവസാന ഓവറിന് തൊട്ട്മുന്‍പ് പുറത്തായി (57). അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (11) പുറത്തായി. ഭുവനേശ്വര്‍ കുമാറും (5) ഷമിയും(0) ചേര്‍ന്ന് കൂടുതല്‍ നഷ്‌ടമുണ്ടാകാതെ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. ഏഴ് വിക്ക‌റ്റ് നഷ്‌ടത്തില്‍ 151 റണ്‍സാണ് ഇന്ത്യ നേടിയത്.

 

പാകിസ്ഥാന് വേണ്ടി മികച്ച സ്വിംഗ് ബൗളിംഗ് പുറത്തെടുത്തത് ഷഹീന്‍ അഫ്രീദിയാണ്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി അഫ്രീദി 3 വിക്ക‌റ്റ് നേടി. ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ നന്നായി നേരിട്ടെങ്കിലും നാല് ഓവറില്‍ ഹസന്‍ അലി 44 റണ്‍സ് വഴങ്ങി രണ്ട് വിക്ക‌റ്റ് നേടി. ഷദബ് ഖാന്‍ (22 റണ്‍സ് വഴങ്ങി 1), ഹാരിസ് റൗഫ് (25 റണ്‍സ് വഴങ്ങി 1 വിക്ക‌റ്റ്).

മുന്‍ മത്സരങ്ങളില്‍ സ്‌പിന്നിനെ തുണച്ച ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ മുന്‍പ് നടന്ന ആറ് ടി20 മത്സരങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിട്ടില്ല. പാകിസ്ഥാന്റെ രണ്ടാം ഹോം വേദിയെന്നാണ് ദുബായ് സ്‌റ്റേഡിയത്തെ ആരാധകര്‍ പറയുന്നത്. എന്നാല്‍ മറുവശത്ത് ഇന്ത്യ ഇതുവരെ ലോകകപ്പ് മത്സരങ്ങളില്‍ 12 തവണ പാകിസ്ഥാനെ നേരിട്ടപ്പോള്‍ 12 തവണയും അവരെ മുട്ടുകുത്തിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (7 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (17 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (19 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (54 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends