ഇന്ത്യ-ആസ്‌ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കം

ഇന്ത്യ-ആസ്‌ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാവുന്നു. ഇക്കൊല്ലം അവസാന പാദത്തില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇരു ടീമും ഏറെ പ്രാധാന്യം കല്‍പിക്കുന്ന പരമ്പരയാണിത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര 2-1ന് നേടിയ ആവേശത്തിലാണ് ആതിഥേയര്‍. ആദ്യ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന രോഹിത് ശര്‍മ മാര്‍ച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലും ഇന്ത്യയെ നയിക്കാനുണ്ടാവും.
രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഓപണറായെത്തും. വിക്കറ്റ് കീപ്പറുടെ റോളില്‍ ആദ്യ ചോയ്‌സ് കെ.എല്‍ രാഹുല്‍തന്നെയാണ്. രാഹുല്‍ മധ്യനിരയിലേക്ക് മാറേണ്ടിവരും. വിരാട് കോഹ്ലിയുടെ കാര്യത്തില്‍ സന്ദേഹമില്ല.
പരിക്കു കാരണം ശ്രേയസ് അയ്യര്‍ പുറത്തായത് സൂര്യകുമാര്‍ യാദവിനോ രജത് പാട്ടീദാറിനോ അവസരമൊരുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha