Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ലോകകപ്പില്‍ മിന്നും ജയവുമായി ഇന്ത്യ... നെതര്‍ലാന്‍ഡ്‌സിനെ 160 റണ്‍സിന് തോ ല്‍പ്പിച്ച് ഇന്ത്യ

12 NOVEMBER 2023 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോകകപ്പിലെ തുടര്‍ച്ചയായ ഒമ്പതാം വിജയം സ്വന്തമാക്കി ഇന്ത്യ. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 410/4 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്കെതിരെ നെതര്‍ലാന്‍ഡ്‌സ് 47.5 ഓവറില്‍ 250ന് ആള്‍ഔട്ടാവുകയായിരുന്നു. ബാറ്റര്‍മാര്‍ രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും നേടിയപ്പോള്‍ ഈ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലും ടീം ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മ (61),ശുഭ്മാന്‍ ഗില്‍ (51) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളിലൂടെയാണ് തുടങ്ങിയത്. ഫസ്റ്റ് ഡൗണായി ഇറങ്ങിയ വിരാട് കൊഹ്ലിയും (51) അര്‍ദ്ധസെഞ്ച്വറി നേടിയപ്പോള്‍ നാലാം വിക്കറ്റില്‍ 208 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശ്രേയസ് അയ്യരുടെയും (128 നോട്ടൗട്ട്) കെ.എല്‍ രാഹുലിന്റെയും (102) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കുതിപ്പ് നല്‍കിയത്.

ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ഷോട്ടുകളുമായാണ് ചിന്നസ്വാമിയില്‍ ഇന്ത്യ ദീപാവലി വെടിക്കെട്ട് തുടങ്ങിയത്. മൂന്ന് ഫോറുകളും നാലുസിക്‌സുകളും പായിച്ച ഗില്‍ നേരിട്ട 30ാമത്തെ പന്തില്‍ അര്‍ദ്ധസെഞ്ച്വറിയിലെത്തിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി. പകരമെത്തിയ വിരാടിനെ കൂട്ടുനിറുത്തി രോഹിത് അര്‍ദ്ധസെഞ്ച്വറി തികച്ചു. തുടര്‍ന്ന് വമ്പനടിക്ക് ശ്രമിച്ചപ്പോള്‍18ാം ഓവറില്‍ മടങ്ങേണ്ടിവന്നു.തുടര്‍ന്ന് ക്രീസിലേക്കിറങ്ങിയ ശ്രേയസ് തുടക്കം മുതല്‍ പന്ത് മിഡില്‍ ചെയ്തു കളിച്ചു. ശ്രേയസുമായി 71റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വിരാടിനും അര്‍ദ്ധസെഞ്ച്വറി കഴിഞ്ഞയുടനെ മടങ്ങേണ്ടിവന്നു. 29ാം ഓവറില്‍ വാന്‍ഡര്‍ മെര്‍വാണ് വിരാടിനെ ബൗള്‍ഡാക്കിയത്.

തുടര്‍ന്നാണ് കെ.എല്‍ രാഹുല്‍ ക്രീസിലെത്തിയത്. അവസാന ഓവര്‍വരെ കളത്തിലുണ്ടായിരുന്ന ഇരുവരും ചേര്‍ന്ന് 208 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 42ാം ഓവറില്‍ ഇന്ത്യ 300 കടന്നു. പിന്നാലെ ശ്രേയസ് തന്റെ കരിയറിലെ ആദ്യ ലോകകപ്പ് സെഞ്ച്വറിയിലെത്തുകയും ചെയ്തു. അവസാന ഓവറിലാണ് ഇന്ത്യ 400 കടന്നതും രാഹുല്‍ സെഞ്ച്വറിയിലെത്തിയതും. 49.5ാം ഓവറിലാണ് രാഹുല്‍ പുറത്തായത്.

മറുപടിക്കിറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ വെസ്ലി ബറേസിയെ(4) നഷ്ടമായി. സിറാജിന്റെ പന്തില്‍ ബറേസിയെ കെ.എല്‍ രാഹുലാണ് പുറത്താക്കിയത്.തുടര്‍ന്ന് മാക്‌സ് ഒ ഡൗഡും (30), അക്കര്‍മാനും (35), ഏന്‍ഗല്‍ബ്രെച്ചും(45) പൊരുതിനോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം കയ്യടക്കി. 13ാം ഓവറില്‍ കുല്‍ദീപ് അക്കര്‍മാനെ എല്‍.ബിയില്‍ കുരുക്കിയപ്പോള്‍ 16ാം ഓവറില്‍ ജഡേജ ഒ ഡൗഡിനെ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ നെതര്‍ലാന്‍ഡ്‌സ് 72/3 എന്ന നിലയിലായി. ക്യാപ്ടന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സും (17) ഏന്‍ഗല്‍ബ്രെച്ചും ചെറുത്തുനില്‍പ്പിന് ശ്രമിച്ചപ്പോള്‍ രോഹിത് സ്ഥിരം ബൗളര്‍മാര്‍ക്ക് പകരം വിരാടിനെയും ഗില്ലിനെയും സൂര്യകുമാറിനെയും പന്തേല്‍പ്പിച്ചു. 25ാം ഓവറില്‍ വിരാട് എഡ്വാര്‍ഡ്‌സിനെ കീപ്പര്‍ രാഹുലിന്റെ കയ്യിലെത്തിച്ചു. 32ാം ഓവറില്‍ ബുംറ ബസ് ഡി ലീഡിനെയും (12) പുറത്താക്കി.38ാം ഓവറില്‍ സിറാജാണ് ഏന്‍ഗല്‍ബ്രെച്ചിന്റെ പോരാട്ടം അവസാനിപ്പിച്ചത്. രോഹിത് ശര്‍മ്മയാണ് അവസാന വിക്കറ്റ് വീഴ്ത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (31 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (42 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends