Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇനി ഒരേയൊരു കടമ്പ... ഷമി നടത്തിയത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളിങ് പ്രകടനം; വിക്കറ്റ് വേട്ടയില്‍ ഷമി ഒന്നാമത്; പത്തില്‍ പത്തും ജയിച്ച് ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം; അരികെ കിരീടം; ഇന്നത്തെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും

16 NOVEMBER 2023 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

വാങ്കഡെയിലെ ബാറ്റിംഗ് പിച്ചില്‍ സൂപ്പര്‍താരമായി മുഹമ്മദ് ഷമി. വാങ്കഡേയില്‍ കണ്ടത് ഇന്ത്യന്‍ നിരയുടെ ബാറ്റിങ് ഷോ മാത്രമല്ല, മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയാണ്. കിവീസ് ബാറ്റിങ് നിരയെ മുഴുവനായയും കൂടാരം കയറ്റിയ മത്സരത്തില്‍, പത്തില്‍ ഏഴു വിക്കറ്റും നേടിയത് ഷമിയാണ്. ഏകദിനത്തില്‍ മറ്റൊരു ഇന്ത്യക്കാരനും പറയാനില്ലാത്ത നേട്ടം.

ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന ഷമി, സെമിയടക്കം കളിച്ച ആറ് മത്സരങ്ങളില്‍നിന്നായി 23 വിക്കറ്റു നേടി വിക്കറ്റു വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തു. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഷമിക്ക് വിക്കറ്റ് നേടാനാവാത്തത്.

 

 



ഓസീസ് സ്പിന്നര്‍ ആഡം സാംപ ഈ പട്ടികയില്‍ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്‍ഷന്‍ മധുഷങ്ക (21), ഷഹീന്‍ അഫ്രീദി (18), ജെറാള്‍ഡ് കോട്സീ (18), ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (18) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇന്നിംഗ്സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബോളര്‍ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോള്‍ തന്നെ താരത്തെ തേടി നേട്ടമെത്തി. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്സില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് മറികടന്നത്. 19 ഇന്നിംഗ്സില്‍ നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ (25), ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് (28) എന്നിവരാണ് മറ്റുതാരങ്ങള്‍.

മാത്രമല്ല, ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഷമി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രോ (71), മുത്തയ്യ മുരളീധരന്‍ (68), മിച്ചല്‍ സ്റ്റാര്‍ക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോള്‍ട്ട് (53) എന്നിവരാണ് 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. ഇന്ന് ഇന്ത്യ ആദ്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13), കെയ്ന്‍ വില്യംസണ്‍ (69), ടോം ലാഥം (0) എന്നീ മുന്‍നിര ബാറ്റര്‍മാരെയാണ് ഷമി ആദ്യം മടക്കിയത്. പിന്നീട് ഡാരില്‍ മിച്ചല്‍ (134), ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരേയും കൂടാരം കയറ്റി. 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന സഹീര്‍ ഖാന്റെ റെക്കോര്‍ഡും (21) ഷമി മറികടന്നു.

വാങ്കഡെയില്‍ ബുധനാഴ്ച നടന്ന ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ ജയിച്ച് അപരാജിത കുതിപ്പു തുടരുകയാണ് ടീം ഇന്ത്യ. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ സെഞ്ചറിയും ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ ശതകവും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. 50 ഓവറില്‍ 397 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ന്യൂസീലന്‍ഡിന്റെ മറുപടി ഇന്നിങ്‌സ് 327ല്‍ അവസാനിച്ചു. ഏഴ് കിവീസ് ബാറ്റര്‍മാരെ പുറത്താക്കിയ ഷമിയാണ് കളിയിലെ താരം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഇന്ത്യ ഞായറാഴ്ച ഫൈനലില്‍ ഏറ്റുമുട്ടും.

 

 



ഒരു വിജയത്തിനപ്പുറം ലോക കിരീടം ഇന്ത്യയെ കാത്തിരിക്കുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ലോകകപ്പ് സ്വന്തമാക്കാന്‍ പൂര്‍ണ അര്‍ഹതയുള്ള ഒരു ടീം ഉണ്ടെങ്കില്‍ അത് ഇന്ത്യ മാത്രമാണെന്നു പറയേണ്ടിവരും. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ പ്രകടനങ്ങള്‍ അത്രയേറെ കരുത്തുറ്റതാണ്. എല്ലാ കളികളും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ വരെയെത്തിയത്. അതില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, കരുത്തരായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ക്കൊപ്പം ബാറ്റര്‍മാരും ബോളര്‍മാരും കഠിനാധ്വാനം ചെയ്തപ്പോള്‍ ഇന്ത്യ അനായാസം ഫൈനല്‍ വരെയെത്തി.

ബാറ്റിങ്ങില്‍ കോലിയുടെ മേധാവിത്വമായിരുന്നു ഭൂരിഭാഗം മത്സരങ്ങളില്‍. ലോകകപ്പില്‍ ഇതുവരെയുള്ള പത്ത് കളികളില്‍നിന്ന് കോലി നേടിയത് മൂന്ന് സെഞ്ചറികളും അഞ്ച് അര്‍ധ സെഞ്ചറികളും. ബോളിങ്ങില്‍ മുഹമ്മദ് ഷമിയും സിറാജും ജസ്പ്രീത് ബുമ്രയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി 6 കളികളില്‍ 23 വിക്കറ്റുകളുമായി പേസ് യൂണിറ്റിനെ മുന്നില്‍നിന്നു നയിച്ചു.

ന്യൂസീലന്‍ഡിനെതിരായ ഏഴു വിക്കറ്റുകളോടെ ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റുകള്‍ പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി. ഓസീസിനെ വീഴ്ത്തി തുടങ്ങിയ ഇന്ത്യ സെമിയില്‍ കിവീസിനെ തോല്‍പിച്ച് ഫൈനലുറപ്പിച്ചു. ഇനി ഫൈനലിനുള്ള കാത്തിരിപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (30 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (41 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends