Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും....

16 NOVEMBER 2023 11:48 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും.ഇന്ന് നടന്ന സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 49.4 ഓവറില്‍ 212 റണ്‍സില്‍ ഒതുക്കിയശേഷം 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു ഓസീസ്. ഇത് എട്ടാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിലെത്തുന്നത്. അഞ്ചുതവണ കിരീടം നേടിയിട്ടുണ്ട്.

ഡേവിഡ് മില്ലറുടെ (101) ഒറ്റയാന്‍ പോരാട്ടത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക 212 റണ്‍സിലെത്തിയത്. 47 റണ്‍സെടുത്ത ക്‌ളാസനും 19 റണ്‍സടിച്ച കോറ്റ്‌സെയ്ക്കുമാണ് മില്ലറെ അല്‍പ്പമെങ്കിലും സഹായിക്കാന്‍ പറ്റിയത്. 116 പന്തുകളില്‍ എട്ടുഫോറുകളും അഞ്ച് സിക്‌സുകളുമടങ്ങുന്നതായിരുന്നു മില്ലറിന്റെ സെഞ്ച്വറി. ഓസീസിനായി സ്റ്റാര്‍ക്കും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതവും ഹേസല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വിക്കറ്റ് വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കാലുറപ്പിക്കും മുന്നേ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംപ ബൗമയെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് കീപ്പര്‍ ഇന്‍ഗിലിസിന്റെ കയ്യിലെത്തിക്കുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

14 പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രമെടുത്ത ഡി കോക്ക് ആറാം ഓവറില്‍ ഹേസല്‍വുഡിന്റെ പന്തില്‍ കമ്മിന്‍സിന് പിടിനല്‍കി മടങ്ങുമ്പോള്‍ എട്ടുറണ്‍സിലെത്തിയിരുന്നതേയുണ്ടായിരുന്നുള്ളൂ.
റാസീ വാന്‍ഡര്‍ ഡസനും (6), എയ്ഡന്‍ മാര്‍ക്രമും (10) ചേര്‍ന്ന് അല്‍പ്പനേരം ചെറുത്തുനോക്കിയെങ്കിലും 11-ാം ഓവറില്‍ മാര്‍ക്രമിനെ സ്റ്റാര്‍ക്കിന്റെ ബൗളിംഗില്‍ ഉജ്ജ്വലമായ ക്യാച്ചിലൂടെ വാര്‍ണര്‍ മടക്കിഅയച്ചതും 12-ാം ഓവറില്‍ വാന്‍ഡര്‍ ഡസനെ ഹേസല്‍വുഡ് സ്മിത്തിന്റെ കയ്യിലെത്തിച്ചതും ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമായിമാറി.ഇതോടെ അവര്‍ 12 ഓവറില്‍ 24/4 എന്ന പരിതാപകരമായ നിലയിലേക്ക് മാറി.

ഈ സ്‌കോറില്‍ ക്രീസില്‍ ഒരുമിച്ച ക്‌ളാസനും മില്ലറും ചേര്‍ന്ന് പതിയെ ടീമിനെ മുന്നോട്ടുനയിച്ചു.17-ാം ഓവറിലാണ് ദക്ഷിണാഫ്രിക്ക 50 റണ്‍സിലെത്തിയത്. നൂറിലെത്താന്‍ 28-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 31-ാം ഓവറില്‍ ടീം സ്‌കോര്‍ 119ല്‍ നില്‍ക്കവേ അടുത്തടുത്ത പന്തുകളില്‍ ക്‌ളാസനെയും മാര്‍ക്കോ ജാന്‍സനെയും (0) ട്രാവിസ് ഹെഡ് പുറത്താക്കിയതോടെ ചരട് വീണ്ടും ഓസീസിന്റെ കയ്യിലെത്തി. ക്‌ളാസന്‍ ബൗള്‍ഡായപ്പോള്‍ ജാന്‍സന്‍ എല്‍.ബിയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് അല്‍പ്പനേരം ജെറാഡ് കോറ്റ്‌സെ (19) മില്ലര്‍ക്ക് പിന്തുണ നല്‍കി. 44-ാം ഓവറില്‍ കമ്മിന്‍സ് കോറ്റ്സെയേയും 47- ഓവറില്‍ സ്റ്റാര്‍ക്ക് കേശവ് മഹാരാജിനെയും പുറത്താക്കി. അടുത്ത ഓവറില്‍ സെഞ്ച്വറി തികച്ച മില്ലര്‍ കമ്മിന്‍സിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി മടങ്ങി. അവസാന ഓവറിലാണ് റബാദ (10) പുറത്തായത്.

മറുപടിക്കിറങ്ങിയ ഓസീസിനെ ആറോവറില്‍ 60 റണ്‍സിലെത്തിച്ച് മികച്ച തുടക്കം നല്‍കിയാണ് ഏഴാം ഓവറില്‍ വാര്‍ണര്‍(29) പുറത്തായത്. 18 പന്തുകളില്‍ ഒരു ഫോറും നാലുസിക്‌സുകളും വാര്‍ണര്‍ പായിച്ചിരുന്നു. മാര്‍ക്രം വാര്‍ണറെ ബൗള്‍ഡാക്കിയപ്പോള്‍ അടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ റബാദ ഡക്കാക്കി വിട്ടു. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് സ്മിത്തിനൊപ്പം 14-ാം ഓവറില്‍ ടീമിനെ 100 കടത്തി. 106ലെത്തിയപ്പോള്‍ പക്ഷേ ഹെഡ് വീണു .48 പന്തുകളില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും നേടിയ ഹെഡിനെ കേശവ് മഹാരാജ് ബൗള്‍ഡാക്കുകയായിരുന്നു.

തുടര്‍ന്ന് ലാബുഷേയ്‌നും (18) സ്മിത്തും (30) ചേര്‍ന്ന് പതിയെ മുന്നോട്ടുനീങ്ങിയെങ്കിലും 22-ാം ഓവറില്‍ തബാരേസ് ഷംസി റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ലാബുഷേയ്‌നെ എല്‍.ബിയില്‍ കുരുക്കി. 24-ാം ഓവറില്‍ ഗ്‌ളെന്‍ മാക്‌സ്വെല്ലിനെ അതിമനോഹരമായൊരു പന്തിലൂടെ ഷംസി ബൗള്‍ഡാക്കുകകൂടി ചെയ്തതോടെ ഓസീസ് കടുത്ത സമ്മര്‍ദ്ദത്തിലായി. 34-ാം ഓവറില്‍ കോറ്റ്സെയെ ഉയര്‍ത്തിയടിച്ച് സ്മിത്തും കൂടാരം കയറിയപ്പോള്‍ ഓസീസ് 174/6 എന്ന നിലയിലായി. 193ല്‍ വച്ചാണ് ഇന്‍ഗിലിസിനെ (28) കോറ്റ്‌സെ പുറത്താക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (13 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (32 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (58 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends