Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇനിയും പഠിക്കാതെ ഇന്ത്യ... ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ലോക കപ്പില്‍ കാര്യമായ സംഭാവന ചെയ്യാത്ത സൂര്യകുമാര്‍ നായകന്‍; സഞ്ജുവിനെ തഴഞ്ഞു; ലോകകപ്പ് ടീമിനെ രോഹിത് നയിക്കും! ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഇലവനെ തിരഞ്ഞെടുത്ത് ഐസിസി

21 NOVEMBER 2023 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പ്രധാന കാരണക്കാരില്‍ ഒരാളാണ് സൂര്യകുമാര്‍. അവസാന അംഗീകൃത ബാറ്റ്‌സ്മാനായി അവസാന ഓവറുകളില്‍ നിന്നിട്ടും ഒന്നും ചെയ്യാനായില്ല. സൂര്യകുമാര്‍ അഞ്ഞടിച്ചെങ്കില്‍ കളി മാറായേനെ. മാത്രമല്ല ഈ ലോകകപ്പില്‍ സൂര്യകുമാര്‍ ഒരു സംഭാവനയും നല്‍കിയില്ല. ഈ സമയത്താണ് വ്യാഴാഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല.

അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയത്. യുവതാരങ്ങളായ യശസ്വി ജയ്സ്വാളും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗിന് സീനിയര്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. സ്പിന്നറായി രവി ബിഷ്‌ണോയിയും ടീമിലുണ്ട്.

ഇഷാന്‍ കിഷന് പുറമെ ജിതേഷ് ശര്‍മയെ ആണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് പ്രസിദ്ധ് കൃഷ്ണക്ക് പുറമെ ടീമിലുള്ളത്. 23ന് വിശാഖപട്ടണത്താണ് ആദ്യ ടി20 മത്സരം. 26ന് തിരുവനന്തപുരത്തും, 28ന് ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗലൂരുവിലുമാണ് മറ്റ് മത്സരങ്ങള്‍.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍. റായ്പൂരിലും ബെംഗളൂരുവിലും നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേരും.

അതേസമയം ഏകദിന ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. രോഹിത്തിന് പുറമെ വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ടീമ്ിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

രോഹിത്തിനൊപ്പം ക്വിന്റണ്‍ ഡി കോക്ക് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ടൂര്‍ണമെന്റില്‍ 594 റണ്‍സാണ് ഡി കോക്ക് നേടിയിരുന്നത്. നാല് സെഞ്ചുറികള്‍ ഇന്നിംഗ്സിലുണ്ട്. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റണ്‍വേട്ടയില്‍ രണ്ടാമതുള്ള രോഹിത് കൂടെ. മൂന്നാമനായി വിരാട് കോലി തന്നെ. ഒരു ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 765 റണ്‍സാണ് കോലി നേടിയത്.

നാലാമന്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍. 552 റണ്‍സ് മിച്ചല്‍ നേടിയിരിന്നു. സെമി ഫൈനലിലാണ് ന്യൂസിലന്‍ഡ് പുറത്താവുന്നത്. 69 ആയിരുന്നു മിച്ചലിന്റെ ശരാശരി. മധ്യനിരയില്‍ കെ എല്‍ രാഹുലുമുണ്ട്. 10 ഇന്നിംഗ്സില്‍ നിന്ന് 452 റണ്‍സാണ് രാഹുല്‍ നേടിയത്. 75.33 ശരാശരിയിലാണ് നേട്ടം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ജഡേജയും മാക്സ്വെല്ലും. അഫ്ഗാനെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു മാക്സി. എതിര്‍ ടീമുകളുടെ പ്രധാന വിക്കറ്റുകളെടുക്കുന്നില്‍ മുഖ്യ പങ്കുവഹിച്ചതാണ് ജഡേജയ്ക്ക് സ്ഥാനം നല്‍കിയത്. 11 മത്സരങ്ങളില്‍ 16 വിക്കറ്റെടുത്ത ജഡേജ ഒരു തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

ബുമ്ര, ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക), മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപയും ടീമില്‍. ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബുമ്ര തുടക്കത്തില്‍ സമര്‍ദ്ദം ചെലുത്തി. മധുഷങ്ക 21 വിക്കറ്റുകളാണ് ലോകകപ്പില്‍ സ്വന്തമാക്കിയത്. ഓസീസിനെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. 23 വിക്കറ്റുകള്‍ വീഴ്ത്തിയ താരം റണ്‍വേട്ടയില്‍ രണ്ടാമനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (14 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (33 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (59 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends