Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...

ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

29 NOVEMBER 2023 05:58 AM IST
മലയാളി വാര്‍ത്ത

ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.

57 പന്തുകള്‍ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്‌സും നേടി 123 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയായിരുന്നു. ട്വന്റി 20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളില്‍ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (6) രണ്ടാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ അക്കൗട്ട് തുറക്കും മുമ്പ് ഇഷാന്‍ കിഷനും (0) മടങ്ങിയതോടെ തുടക്കം തന്നെ നിരാശ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു.


സൂര്യയുടെ കടന്നാക്രമണമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അനക്കം സൃഷ്ടിച്ചത്. 11ാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ സൂര്യയ്ക്ക് പിഴച്ചു. വെയ്ഡിന് ക്യാച്ച്. 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഋതുരാജിനൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യ പുറത്തായത്. തിലക് വര്‍മയെ കൂട്ടുപിടിച്ച് 141 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് മികച്ച സ്‌കോറാണ് ഋതുരാജ് കെട്ടിപ്പടുത്തത്. 24 പന്തുകള്‍ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 142 റണ്‍സാണ് . 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്തംബര്‍ 27 ന് ഫലമറിയാം  (19 minutes ago)

ഒറിജിനല്‍ തോല്‍ക്കുന്ന ഡിസൈനുകളുമായി വ്യാജന്മാര്‍  (34 minutes ago)

ഒമാന്‍ 67 റണ്‍സിന് പുറത്ത്... ഞായറാഴ്ച് പാകിസ്താന്റെ അടുത്ത മത്സരം ഇന്ത്യയുമായാണ്  (56 minutes ago)

പിപി തങ്കച്ചന്റെ സംസ്‌കാരം നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും  (1 hour ago)

തൊഴിലിൽ സ്ഥാനക്കയറ്റം, വാഹനഭാഗ്യം, എല്ലാ കാര്യങ്ങളിലും കുടുംബത്തിൻ്റെ പിന്തുണ  (1 hour ago)

അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍  (1 hour ago)

6 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ പ്രിയ ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി  (1 hour ago)

ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല....  (2 hours ago)

. എട്ട് മരണം, 20 പേര്‍ക്ക് പരുക്ക്  (2 hours ago)

കനത്ത സുരക്ഷ... നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....  (2 hours ago)

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (9 hours ago)

ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  (9 hours ago)

75 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു  (9 hours ago)

വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ  (12 hours ago)

ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....  (12 hours ago)

Malayali Vartha Recommends