സൂര്യകുമാര്‍ യാദവിന് പരുക്ക്... സൂര്യകുമാര്‍ യാദവിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര നഷ്ടമായേക്കും
സൂര്യകുമാര്‍ യാദവിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കിടെയാണു സൂര്യകുമാര്‍ യാദവിനു കാലിനു പരുക്കേറ്റത്.
താരത്തിന്റെ പരുക്കുമാറാന്‍ ആറ് ആഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. സൂര്യയും പുറത്തായതോടെ അഫ്ഗാനെതിരായ പരമ്പരയില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട ചുമതലയും ബിസിസിഐയ്ക്കുണ്ട്.
ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സൂര്യകുമാര്‍ യാദവുള്ളത്. ഫെബ്രുവരിയില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ താരം മുംബൈയ്ക്കു വേണ്ടി കളിച്ചേക്കും.
സൂര്യയും പാണ്ഡ്യയും ലഭ്യമാകാത്ത സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ഇല്ലെങ്കില്‍ രവീന്ദ്ര ജഡേജയായിരിക്കും ക്യാപ്റ്റന്‍.
https://www.facebook.com/Malayalivartha