കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ മാന്യമായി ബാറ്റുചെയ്തെങ്കിലും വിരാട് കൊഹ്‌ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും വീറിന് മുന്നിൽ വീണുപോയ വിൻഡീസ് ബൗളർമാർ പരമ്പര കൈവിട്ടുപോകാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണുള്ളത്.
അടുത്തവർഷത്തെ ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമെന്ന് വിശേഷിപ്പിക്കുന്ന പരമ്പരയിൽ മിന്നുന്ന ഫോമിലാണ് വിരാട്. ഒൻപത് സിക്സുകളും 10 ഫോറുകളുമടക്കമാണ് വിരാട് ഗ്രീൻഫീൽഡിൽ കൊടുങ്കാറ്റുപോലെ 88 പന്തുകളിൽ 139 റൺസ് നേടി പുറത്താകാതെ നിന്നത്.
വിരാട് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ ഇന്നിംഗ്സും ഇതായിരുന്നു. ഗിൽ 108 പന്തുകളിലാണ് 110 റൺസ് നേടിയത്. 35 പന്തുകളിൽ 32 റൺസ് നേടിയ രോഹിത് ശർമ്മയും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.
നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവാണ് കാര്യവട്ടത്ത് പ്ളേയർ ഒഫ് ദ മാച്ചായത്.ഗ്രീൻഫീൽഡിൽ സെഞ്ച്വറി നേടിയ ജസ്റ്റിൻ ഗ്രീവ്സിന്റേയും (101) അർദ്ധസെഞ്ച്വറി നേടിയ ജോൺ ക്യാംപ്ബെല്ലിന്റേയും ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് വിൻഡീസ് പ്രതീക്ഷകൾ.
"
https://www.facebook.com/Malayalivartha


























