കോഹ്‌ലിക്കും ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

കാര്യവട്ടത്ത് കസറി ഇന്ത്യ.... ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് ലഭിച്ചത്. വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 50 പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. നായകന്‍ ശുഭ്മന്‍ ഗില്‍ (110), സൂപ്പര്‍ താരം വിരാട് കോഹ്‌ലി (139*) എന്നിവരുടെ ഉജ്ജ്വല സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് -50 ഓവറില്‍ ഏഴിന് 295, ഇന്ത്യ- 41.4 ഓവറില്‍ രണ്ടിന് 300. ബുധനാഴ്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം. 296 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
35 പന്തിൽ 32 റൺസെടുത്ത രോഹിത് പുറത്തായെങ്കിലും, പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസാണ് കൂട്ടിച്ചേർത്തത്. 74 പന്തുകളിലാണ് വിരാട് കോഹ്‌ലി തന്റെ 55-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി. 315 മത്സരങ്ങളില്‍ നിന്നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കി കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനായി കോഹ്‌ലിക്ക് 59 റണ്‍സ് കൂടിയാണ് ആവശ്യമുണ്ടായിരുന്നത്. സച്ചിനു ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് കോഹ്‌ലി. സച്ചിന്‍ 377 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കില്‍ 303 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. 88 പന്തുകളില്‍ നിന്ന് 139 റണ്‍സ് അടിച്ചുകൂട്ടിയ താരം പുറത്താകാതെ നിന്നു. 10 ഫോറും 9 സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. മറുഭാഗത്ത് മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 108 പന്തുകളില്‍ 13 ഫോറും ഒരു സിക്സും സഹിതം 110 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദ് കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിൽക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഗില്ലിന്റെ തീരുമാനത്തെ അട്ടിമറിക്കുന്ന തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്‌സും (101) ജോണ്‍ കാംബെല്ലും (62) ചേര്‍ന്ന് 135 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
മധ്യഓവറുകളില്‍ കുല്‍ദീപ് യാദവ് നടത്തിയ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 40 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച വിന്‍ഡീസിനെ കുല്‍ദീപിന്റെ സ്‌പെല്‍ പിടിച്ചുകെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha
























