Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരമ്പര സ്വന്തമാക്കി ഇന്ത്യ... അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.....

15 JANUARY 2024 04:39 AM IST
മലയാളി വാര്‍ത്ത

പരമ്പര സ്വന്തമാക്കി ഇന്ത്യ... അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം... അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 20 ന് സ്വന്തമാക്കി.

34 പന്തില്‍ 68 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. അഞ്ച് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കായി വിരാട് കോഹ് ലി 16 പന്തില്‍ 29, ശിവം ഡുബെ 32 പന്തില്‍ 63, റിങ്കു സിങ് ഒമ്പത് എന്നിവര്‍ സ്‌കോര്‍ ചെയ്തു. രോഹിത് ശര്‍മ, ജിതേഷ് ശര്‍മ എന്നിവര്‍ റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നായിബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മൂന്നാം ഓവറില്‍ രഹ്മതുല്ല ഗുര്‍ബാസിനെ(14)യെ നഷടമായെങ്കിലും ഇബ്രഹിം സാദ്രന്‍(8), ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

പിന്നീട് ഇബ്രഹിം സാദ്രനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അസ്മതുല്ല ഒമര്‍സായിയെ(2) പുറത്താക്കി ശിവം ഡുബെയും ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കി. പിന്നിട് സ്‌കോര്‍ 91 നില്‍ക്കെ ഗുല്‍ബാദിന്‍ നായിബ്(57) പുറത്തായതോടെ അഫ്ഗാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.

മുഹമ്മദ് നബി(14), നജീബുള്ള സാദ്രന്‍(23), എന്നിവരാണ് പുറത്തായത്. അവസാന ഓവറുകളില്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ കരീം ജന്നറ്റ്, 9 പന്തില്‍ 21 റണ്‍സ് നേടിയ മുജീബ് റഹ്മാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.അവസാന പന്തില്‍ ഫസല്‍ഹഖ് ഫാറൂഖി പുറത്താതതോടെ അഫ്ഗാന്‍ ഓള്‍ ഔട്ടാകുകയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (58 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends