ഐപില്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആധികാരിക ജയം....

ഐപില്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആധികാരിക ജയം. പരിക്കുമാറിയെത്തിയ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ ബലത്തില്‍ ലഖ്‌നൗവിനെ ഏഴിന് 167ല്‍ ഒതുക്കിയ ഡല്‍ഹി പതിനൊന്ന് ബോള്‍ അവശേഷിക്കെയാണ് വിജയം കണ്ടത്.
ആറ് വിക്കറ്റ് ജയത്തോടെ ഡല്‍ഹി അവസാന പടിയില്‍നിന്ന് കയറി.സ്‌കോര്‍: ലഖ്‌നൗ 167/7; ഡല്‍ഹി 170/4 (18.1)35 പന്തില്‍ 55 റണ്ണെടുത്ത ജേയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ആണ് ജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (24 പന്തില്‍ 41), പൃഥ്വി ഷാ (22 പന്തില്‍ 32) എന്നിവരും തിളങ്ങി.
ഒരു ഘട്ടത്തില്‍ ഏഴിന് 94 റണ്ണെന്നനിലയില്‍ തകര്‍ന്ന ലഖ്‌നൗവിനെ ആയുഷ് ബദോനിയുടെ അവസരോചിത അര്‍ധ സെഞ്ച്വറിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. കുല്‍ദീപ് തിരിച്ചുവരവ് ഗംഭീരമാക്കി. നാലോവറില്‍ 20 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്.
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (22 പന്തില്‍ 39), കൂറ്റനടിക്കാരായ മാര്‍കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പുരാന്‍ (0) എന്നിവരെയാണ് മടക്കിയത്. ക്വിന്റണ്‍ ഡി കോക്ക് 19 റണ്ണിനും ദീപക് ഹൂഡ പത്ത് റണ്ണെടുത്തും പുറത്തായി.ബദോനി ചെറുത്തുനിന്നു. വലംകൈയന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെട്ടു. അര്‍ഷാദ് ഖാന്‍ (16 പന്തില്‍ 20) പിന്തുണ നല്‍കി. മുന്‍നിരയില്‍ രാഹുല്‍ മാത്രമാണ് പിടിച്ചു നിന്നത്. 22 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുല്‍ ക്രീസില്‍ നിന്നത്.
"
https://www.facebook.com/Malayalivartha