വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...
വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്. 101 റണ്‍സിനാണ് വിന്‍ഡീസിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡിസിനെ 185 റണ്‍സിന് ഓള്‍ഔട്ടാക്കി.തയ്ജുല്‍ ഇസ്ലാമാണ് കളിയിലെ താരം. ടസ്‌കിന്‍ അഹമ്മദും ജയ്ഡന്‍ സീല്‍സുമാണ് ടൂര്‍ണമെന്റിലെ താരങ്ങള്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്.
് രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിനെ തകര്‍ത്തത് തയ്ജുല്‍ ഇസ്ലാമാണ്. താരം അഞ്ച് വിക്കറ്റ് നേടി. ഹസന്‍ മഹ് മൂദും ടസ്‌കിന്‍ അഹമ്മദും രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അവശേഷിക്കുന്ന വിക്കറ്റ് നഹിദ് റാണയ്ക്കായിരുന്നു.
287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് താരങ്ങള്‍ 187 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ് കാവെം ഹോഡ്ജ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹോഡ്ജ് അര്‍ധ സെഞ്ച്വറി നേടി. 18 റണ്‍സിന്റെ ലീഡുമായി തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 268 റണ്‍സിന് അവസാനിച്ചു.
രണ്ടാം ഇന്നിങ്സില്‍ ജാകര്‍ അലിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്, സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് ആകലെ വച്ച് അല്‍സാരി ജോസഫാണ് അദ്ദേഹത്തെ വീഴ്ത്തിയത്.
ബംഗ്ലാദേശിനെ 164 റണ്‍സില്‍ ഒതുക്കി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 146 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് എന്നിവര്‍ മാത്രമാണ് ആദ്യ ഇന്നിങ്സില്‍ തിളങ്ങിയത്. മികയ്ല്‍ ലൂയിസാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 12 റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.
https://www.facebook.com/Malayalivartha