ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ന്... കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം

ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ന്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന് സെലക്ഷന്‍ സമിതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പരിക്കുമാറി തിരിച്ചെത്തുന്നതാണ് പരമ്പരയിലെ സവിശേഷത. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പന്തിലും ബാറ്റിലും തിളങ്ങിയാണ് ഹര്‍ദിക് തിരികെയെത്തുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു കളിയില്‍ മാത്രമാണ് കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ആറ് കളിയില്‍ രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 233 റണ്‍ നേടി. 73 ആണ് ഉയര്‍ന്ന സ്‌കോര്‍
ഓപ്പണിങ് നിരയില്‍ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഇറങ്ങും. അഭിഷേകിന്റെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha






















