ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ഇഷാന് പകരം പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ഇടംപിടിച്ചു. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ഇടംപിടിച്ചു.
ആദ്യ ടി20യിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 225 റണ്‍സ് ഉയര്‍ത്തിയെങ്കിലും നാല് പന്തുകള്‍ അവശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി. അവര്‍ ഉയര്‍ത്തുന്ന റണ്‍സ് ചെയ്സ് ചെയ്ത് വിജയം നേടാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യയെ വീണ്ടും ബൗളിങ് തെരഞ്ഞടുക്കാനുള്ള തീരുമാനം.
ഇന്ത്യ ഇലവന്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, തിലക് വര്‍മ, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍.
https://www.facebook.com/Malayalivartha


























