ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കുവേണ്ടത് 181 റൺസ്. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കിവീസിന് ഇരുപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്.ന്യൂസീലൻഡിനുവേണ്ടി ഗ്ലെൻ ഫിലിപ്പ്സ് 70 ഉം ബെവൺ ജേക്കബ്സ് 58 ഉം റൺസെടുക്കുകയും ചെയ്തു. ബാക്കിയാർക്കും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായി കഴിഞ്ഞില്ല. ഒരുവേള മൂന്നിന് 41 റൺസ് എന്ന നിലയിൽ പതറിപ്പോയ കിവീസിനെ കരകയറ്റിയത് നാലാം വിക്കറ്റിൽ ഇവർ നേടിയ 116 റൺസാണ്.
ഇന്ത്യയ്ക്കുവേണ്ടി അർഷ്ദീപ് സിങ് രണ്ടും ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടം നേടി. വൈഭവായിരിക്കില്ല സഞ്ജു സാംസണിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ആദ്യ ടിട്വന്റിയിൽ വിജയകരമായിരുന്ന സഞ്ജു-അഭിഷേക് ശർമ ജോഡിതന്നെയാവും ഓപ്പണിങ്.
അഭിഷേക് 29 റൺസെടുക്കുകയും ചെയ്തു. രണ്ടു പേരും ചേർന്ന് ഒന്നാം വിക്കറ്റിൽ 99 റൺസാണ് സംഭാവന ചെയ്തത്. 15 പന്തിൽ നിന്ന് 42 റൺസെടുത്ത് വാലറ്റത്ത് വെടിക്കെട്ട് തീർത്ത നമൻ ധീറും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ടീം: ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്
ന്യൂസീലൻഡ്: ഫിൻ അലൻ, ടീം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ
" f
https://www.facebook.com/Malayalivartha


























