Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സച്ചിന് കഴിയാത്ത റെക്കോര്‍ഡ് നേട്ടവുമായി ലോകേഷ് രാഹുല്‍, ആദ്യ ഏകദിനത്തില്‍ സിംബാബ് വേയ്‌ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

12 JUNE 2016 03:09 AM IST
മലയാളി വാര്‍ത്ത.

കന്നി ഏകദിനത്തില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് നേടി ലോകേഷ് രാഹുല്‍ സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി എന്ന അപൂര്‍വ്വ നേട്ടവുമായി ലോകേഷ് രാഹുല്‍ ഇന്ത്യന്‍ വിജയത്തിനു മാറ്റു കൂട്ടി. പുതുമുഖമായ ലോകേഷ് രാഹുലിന്റെ ബാറ്റില്‍ നിന്ന് ലോംഗ് ഓണിലൂടെ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് രാഹുല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.ക്രിക്കറ്റിന്റെ ദൈവം സച്ചിന് പോലും നേടാന്‍ കഴിയാത്ത സ്വപ്‌നതുല്ല്യമായ റെക്കോര്‍ഡിനു ഉടമയായ ലോകേഷ് രാഹുല്‍ തന്നെയാണ് കളിയിലെ കേമന്‍.

ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന്റെ കന്നി സെഞ്ചുറിയും പേസര്‍ ജസ്പ്രീത് ബുംറയുടെ മാസമ്‌രിക ബൗളിങ്ങുമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.പ്രമുഖര്‍ക്കു വിശ്രമം നല്‍കിയതിനാല്‍ ലെഗ് സ്പിന്നര്‍ യുത്സവേന്ദ്ര ചാഹാല്‍, കര്‍ണാടക മലയാളി കരുണ്‍ നായര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ കന്നി മത്സരത്തിനിറങ്ങി.

സിംബാബ്‌വേക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്ന സെഞ്ച്വറിക്ക് ഏഴ് ഫോറുകളുടേയും ഒരു സിക്‌സറിന്റേ പിന്‍ബലമുണ്ടായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും ലോകേഷിനാണ്. അരങ്ങേറ്റ മത്സരത്തില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കര്‍ണാടകക്കാരന്‍ തന്നെയായ റോബിന്‍ ഉത്തപ്പയുടെ പേരിലായിരുന്നു. 2006ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 86 റണ്‍സ് ആയിരുന്നു ഇത് വരെയുള്ള ഏറ്റവും ഉയര്ന്ന സ്‌കോര്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി സിംബാബ്‌വേയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 28 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ്ങില്‍ വീണ സിംബാബ്‌വേ 49.5 ഓവറില്‍ 173 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് റണ്ണെടുത്ത കരുണ്‍ നായരെ ആദ്യമേ നഷ്ടമായി. പിന്നീടു വന്ന അമ്പാട്ടി റായിടുവിനെ കൂട്ട് പിടിച്ച് ലോകേഷ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 115 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കമാണ് രാഹുല്‍ കന്നി മത്സരത്തില്‍ തന്നെ കന്നി സെഞ്ചുറിയടിച്ചത്. ജയിക്കാന്‍ മൂന്ന് റണ്‍ വേണമെന്നിരിക്കേ ഹാമില്‍ട്ടണ്‍ മസകാഡ്‌സയുടെ പന്ത് സിക്‌സറിനു പറത്തിയാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends