Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനിലെത്തുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇനി ബുള്ളറ്റ് പ്രൂഫ് ബസുകള്‍

22 JULY 2016 01:13 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ വാങ്ങി. അന്താരാഷ്ട്ര മത്സരങ്ങള്‍ പാകിസ്ഥാനിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിസിബിയുടെ പുതിയ നീക്കം.

2009 ല്‍ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന് അടുത്ത് വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളെ തോക്കുധാരി ആക്രമിച്ച സംഭവം പാകിസ്ഥാനെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും കുമാര്‍ സംഗക്കാരയും ചാമിന്ദ വാസുമടക്കം അടക്കം ആറ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. 

ആറ് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ എട്ടു പേര്‍ അന്നത്തെ ആക്രമണത്തില്‍ മരിക്കുകയും ചെയ്തു.ഈ സംഭവത്തെ തുടര്‍ന്നാണ് ഹോം മാച്ചുകള്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതമായത്. 2015 ല്‍ സിംബാബ്!വേ ടീം പാകിസ്ഥാനില്‍ പരമ്പര നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ ഹോം മാച്ചുകളും പാകിസ്ഥാന്‍ യുഎഇയില്‍ വച്ചാണ് നടത്തിയത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലും യുഎഇയില്‍ വച്ചാണ് നടത്തിയത്. ഈസാഹചര്യത്തിലാണ് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി പിസിബി വാങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് ബസുകളാണ് വാങ്ങുന്നത്. ബി 6 തലത്തിലെ സുരക്ഷയാണ് ഒരുക്കുന്നത്. ഏത് തരത്തിലെ ആക്രമണങ്ങളെ നേരിടുന്നതിലും സജ്ജമാണ്. വിദേശകളിക്കാരെയും മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളേയും സുരക്ഷാക്രമീകരണങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുകയെന്ന് നജാം സേത്തി പറഞ്ഞു. ഹോം മാച്ചുകള്‍ പാകിസ്ഥാനില്‍ വച്ച് തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് പിസിബി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends