സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് കുക്ക്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് മറികടന്നു. ഇതെടെ ടെസ്റ്റില്‍ 8,000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് കുക്ക് നേടിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി 29-കാരനായ കുക്ക് സച്ചിനെക്കാള്‍ 21 ദിവസം മുന്‍പ് 8,000 റണ്‍സ് തികച്ചു.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 41-ല്‍ എത്തിയപ്പോഴാണ് കുക്ക് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്. കരിയറിലെ നൂറ്റിയൊന്നാം ടെസ്റ്റിലാണ് കുക്കിന്റെ നേട്ടം.
https://www.facebook.com/Malayalivartha