Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് നാടകീയ തോല്‍വി

10 AUGUST 2016 11:16 AM IST
മലയാളി വാര്‍ത്ത

ഇങ്ങനെ തോല്‍ക്കാന്‍ പാക്കിസ്ഥാന് മാത്രമെ കഴിയൂ. ആദ്യ ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 141 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാന ദിനം 80 ഓവറില്‍ 343 റണ്‍സിന്റെ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തശേഷമായിരുന്നു പാക്കിസ്ഥാന്റെ അവിശ്വസനീയ തകര്‍ച്ച. ജയത്തോടെ ഇംഗ്ലണ്ട് നാലു മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. 

സ്‌കോര്‍: ഇംഗ്ലണ്ട് 297, 445/6, പാക്കിസ്ഥാന്‍ 400, 201. മോയിന്‍ അലിയാണ് കളിയിലെ കേമന്‍. 

414/5 എന്ന സ്‌കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പാക്കിസ്ഥാന് ജയിക്കാന്‍ 343 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ട് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും സാമി അസ്‌ലാമും(70), അസ്ഹര്‍ അലിയും(38) ചേര്‍ന്ന് പാക്കിസ്ഥാന് സമനില പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായശേഷം പാക്കിസ്ഥാന്‍ മധ്യനിര തകര്‍ന്നടിഞ്ഞു. 

യൂനിസ് ഖാന്‍(4), മിസ്ബാ ഉള്‍ ഹഖ്(10), ആസാദ് ഷഫീഖ്(0), സര്‍ഫ്രാസ് അഹമ്മദ്(0), യാസിര്‍ ഷാ(7) എന്നിവര്‍ വന്നപോലെ മടങ്ങി. 124/3 എന്ന സ്‌കോറില്‍ നിന്ന് 125/7 ലേക്ക് പാക്കിസ്ഥാന്‍ കൂപ്പുകതുത്തി. വാലറ്റത്ത് സൊഹൈല്‍ ഖാന്‍(36) നടത്തിയ ചെറുത്തുനില്‍പ്പ് അവരുടെ തോല്‍വിഭാരം കുറച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, ബ്രോഡ്, ഫിന്‍, വോക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends