ന്യൂസിലാന്‍ഡിനെതിരായ ടീമില്‍ യുവരാജ് ഇടംപിടിച്ചില്ല

ന്യൂസിലാന്‍ഡിനെതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കിക്കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഈശ്വര്‍ പാണ്ഡെ എന്നിവരാണ് ടീമിലിടം നേടിയ പുതുമുഖ താരങ്ങള്‍. അഞ്ച് ഏകദിനങ്ങളും, രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയില്‍ ഉള്ളത്. ജനുവരി 19 മുതല്‍ തുടങ്ങുന്ന പരമ്പര അവസാനിക്കുന്നത് ഫിബ്രവരി 18 നാണ്.
ടീം: എം.എസ്.ധോണി (ക്യാപ്‌റ്റന്‍), വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അബാട്ടി റായിഡു, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഈശ്വര്‍ പാണ്ഡെ, വരുണ്‍ ആരോണ്‍, രവീന്ദ്ര ജഡേജ, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, മുഹമ്മദ് ഷാമി.
https://www.facebook.com/Malayalivartha