ധോണിക്ക് ഉപദേശം,കൊഹ്‌ലിയ്ക്ക് പ്രശംസ;ഗാംഗുലി നിലപാട് വ്യക്തമാക്കുന്നു

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാഗംലി രംഗത്ത്.കൊഹ്‌ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഫോം അനുസരിച്ച് ബെസ്റ്റ് ഫിനിഷര്‍ കൊഹ്്‌ലിയാണെന്നും ഗാംഗുലി പറയുന്നു.
കൊഹ്‌ലിയുടെ ബാറ്റിംഗ് അവിശ്വസനീയമാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നു, ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ് കൊഹ്‌ലി എന്നതില്‍ ഒരു സംശയവും ഇല്ല, മൂന്നാം നമ്പറില്‍ ഇറങ്ങി മാത്രമല്ല അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്, എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന ഒരു വിജയ ശില്‍പി കൂടിയാണ് കൊഹ്‌ലി . ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊഹ്‌ലി സെഞ്ച്വറി നേടി ഇത് തെളിയിച്ചിട്ടുണ്ട്, കൊഹ്‌ലിയുമായി ധോണിയെ താരതമ്മ്യം ചെയ്യരുതെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ഉപദേശിക്കാനും ഗാംഗുലി മറന്നില്ല. ധോണി ഇനിയും ഫിനിഷറുടെ റോള്‍ ഏറ്റെടുത്തേക്കാമെന്നും ടീം കോച്ച് അനില്‍ കുംബ്ല ഇടപെട്ട് നാലാം സ്ഥാനത്ത് ഇറങ്ങാന്‍ ധോണിയെ പ്രേരിപ്പിക്കണമെന്നും ഗാംഗുലി പറയുന്നു.
ധോണി നാലാം സ്ഥാനത്ത് തുടര്‍ന്ന് ബാറ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പെന്നും ഇല്ല.നാലാം സ്ഥാനത്ത് ഇറങ്ങണമെന്ന് ധോണിയെ അനില്‍ കുംബ്ലെ നിര്‍ബന്ധിക്കണം. കാരണം അത് അദ്ദേഹത്തിന് ജീവിതം ഒന്ന് കൂടി എളുപ്പമാക്കാന്‍ സഹായിക്കും. മറ്റ് താരങ്ങളെ അദ്ദേഹത്തിന് ശേഷം ഇറക്കണം.കഴിഞ്ഞ മൂന്ന വര്‍ഷമായി ധോണി ഒരു സെഞ്ച്വറി നേടിയിട്ട്.അദ്ദേഹം അവസാനത്തെ വെറും അന്‍പതോ നാല്‍പതോ പന്ത് മാത്രമാണ് ഏകദിനത്തില്‍ കളിക്കുന്നത് എന്നതാണ് ഇതിന് കാരണം. അതിനാല്‍ ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത് ധോണി തന്റെ കഴിവ് സ്വയം നശിപ്പിക്കുന്നതോടൊപ്പം ടീമിന് ജയിക്കാനുളള അവസരവും ഇല്ലാതാക്കുകയാണെന്നും ഗാംഗുലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha